Football

ഫ്രഞ്ച് ലീഗ് വണ്ണില്‍ മെസ്സിക്ക് രണ്ടാം ഗോള്‍; ഇറ്റലിയില്‍ യുവന്റസ് നാലില്‍

പുത്തന്‍ സൈനിങ്ങുകളായ സെര്‍ബിയയുടെ ദുസന്‍ വാല്‍ഹോവിച്ച്, ഡെന്നിസ് സാക്കരിയ എന്നിവരാണ് ഇന്ന് യുവന്റസിനായി സ്‌കോര്‍ ചെയ്തത്.

ഫ്രഞ്ച് ലീഗ് വണ്ണില്‍ മെസ്സിക്ക് രണ്ടാം ഗോള്‍; ഇറ്റലിയില്‍ യുവന്റസ് നാലില്‍
X


പാരിസ്: ഫ്രഞ്ച് ലീഗ് വണ്ണില്‍ പിഎസ്ജിക്ക് വന്‍ ജയം. ലില്ലെയ്‌ക്കെതിരേ 5-1ന്റെ ജയമാണ് ടീം നേടിയത്. ഒരു ഗോളിന് അസിസ്റ്റ് ഒരുക്കിയ മെസ്സി ഒരു ഗോളും നേടി. ഡാനിയാളോ മല്‍സരത്തില്‍ ഇരട്ട ഗോള്‍ നേടി. കിംബാപ്പെ, എംബാപ്പെ എന്നിവരും ടീമിനായി സ്‌കോര്‍ ചെയ്തു. ജയത്തോടെ പിഎസ്ജി ഒന്നാം സ്ഥാനത്തെ ലീഡ് 13 പോയിന്റാക്കി വര്‍ദ്ധിപ്പിച്ചു.


ഇറ്റാലിയന്‍ സീരി എയില്‍ യുവന്റ്‌സ് വീണ്ടും ആദ്യ നാലില്‍ കയറി. ഹെല്ലാസ് വെറോണയെ നേരിട്ട യുവന്റസ് എതിരില്ലാത്ത രണ്ട് ഗോളിനാണ് ജയിച്ചത്. പുത്തന്‍ സൈനിങ്ങുകളായ സെര്‍ബിയയുടെ ദുസന്‍ വാല്‍ഹോവിച്ച്, ഡെന്നിസ് സാക്കരിയ എന്നിവരാണ് ഇന്ന് യുവന്റസിനായി സ്‌കോര്‍ ചെയ്തത്.




Next Story

RELATED STORIES

Share it