സിരീ എയില്‍ യുവന്റസിന് ആദ്യ തോല്‍വി; ഫ്രാന്‍സില്‍ കുതിപ്പ് തുടര്‍ന്ന് പിഎസ്ജി
ജയത്തോടെ 39 പോയിന്റുമായി പിഎസ്ജി ഒന്നാം സ്ഥാനത്തെ ലീഡ് വര്‍ദ്ധിപ്പിച്ചു. നെയ്മര്‍(74), എംബാപ്പെ (76), ഇക്കാര്‍ഡി (81) എന്നിവരാണ് പിഎസ്ജിയ്ക്കായി സ്‌കോര്‍ ചെയ്തത്.

റോം: ഇറ്റാലിയന്‍ ലീഗില്‍ യുവന്റസിന് സീസണിലെ ആദ്യ തോല്‍വി. മൂന്നാം സ്ഥാനത്തുള്ള ലാസിയോയാണ് ചാംപ്യന്‍മാരെ 3-1ന് തോല്‍പ്പിച്ചത്. ജയത്തോടെ ഇന്ററിനെ തള്ളി വീണ്ടും ഒന്നിലെത്താമെന്ന യുവന്റസിന്റെ സ്വപ്‌നമാണ് ഇന്ന് തകര്‍ന്നത്. ലീഗില്‍ ഇന്ററിന് 38 ഉം യുവന്റസിന് 36 ഉം ലാസിയോക്ക് 33 ഉം പോയിന്റാണുള്ളത്. 25ാം മിനിറ്റില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയിലൂടെ യുവന്റസാണ് മുന്നിലെത്തിയത്. എ ്ന്നാല്‍ റാമോസ് മാര്‍ച്ചിയിലൂടെ 46ാം മിനിറ്റില്‍ ലാസിയോ സമനില പിടിച്ചു. തുടര്‍ന്ന് മില്‍നകോവിക്ക്, കാസിഡോ എന്നിവരിലൂടെ ലാസിയോ ജയം കൈപിടിയിലൊതുക്കി. മല്‍സരത്തിന്റെ എല്ലാ മേഖലകളിലൂം ആധിപത്യം പുലര്‍ത്തിയാണ് ലാസിയോ ജയം സ്വന്തമാക്കിയത്.
ഫ്രഞ്ച് ലീഗില്‍ വിജയകുതിപ്പ് തുടര്‍ന്ന് പിഎസ്ജി. ഇന്ന് മോണ്ടപെലിയറിനെ 3-1നാണ് പിഎസ്ജി തോല്‍പ്പിച്ചത്. ജയത്തോടെ 39 പോയിന്റുമായി പിഎസ്ജി ഒന്നാം സ്ഥാനത്തെ ലീഡ് വര്‍ദ്ധിപ്പിച്ചു. നെയ്മര്‍(74), എംബാപ്പെ (76), ഇക്കാര്‍ഡി (81) എന്നിവരാണ് പിഎസ്ജിയ്ക്കായി സ്‌കോര്‍ ചെയ്തത്.
RELATED STORIES
കേരളത്തിലെ മികച്ച കായിക താരങ്ങളെ ആദരിച്ചു
4 July 2022 7:18 PM GMTജൂലൈ 4 പരേഡിനെതിരായ വെടിവെപ്പ്: അഞ്ച് മരണം, 16 പേര്‍ക്ക് പരിക്ക്
4 July 2022 7:10 PM GMT'പിണറായി വിജയന്, നിങ്ങളൊരു 'ഗ്ലോറിഫൈഡ് കൊടി സുനി ' മാത്രമാണ്'; രൂക്ഷ...
4 July 2022 6:27 PM GMTഒമാനില്‍ ശക്തമായ കാറ്റും മഴയും
4 July 2022 6:05 PM GMT12 കാരിയെ പീഡിപ്പിച്ചതായി പരാതി; അഭിഭാഷകനെതിരേ പോക്സോ കേസ്
4 July 2022 5:12 PM GMTഹിന്ദു ദൈവങ്ങളുടെ ചിത്രമുള്ള ദിനപത്രത്തില്‍ മാംസ ഭക്ഷണം പൊതിഞ്ഞെന്ന്;...
4 July 2022 5:06 PM GMT