Football

പ്രീമിയര്‍ ലീഗ് വിടവാങ്ങല്‍ മല്‍സരത്തില്‍ റെക്കോഡുമായി അഗ്വേറ

ഒരു ക്ലബ്ബിനായി ഏറ്റവും കൂടുതല്‍ പ്രീമിയര്‍ ലീഗ് ഗോളുകള്‍ നേടുന്ന താരമെന്ന റെക്കോഡാണ് കരസ്ഥമാക്കിയത്.

പ്രീമിയര്‍ ലീഗ് വിടവാങ്ങല്‍ മല്‍സരത്തില്‍ റെക്കോഡുമായി അഗ്വേറ
X


ഇത്തിഹാദ്: ഈ സീസണോടെ മാഞ്ചസ്റ്റര്‍ സിറ്റിയില്‍ നിന്നും വിടവാങ്ങുന്ന സെര്‍ജിയോ അഗ്വേറ അവസാനമല്‍സരത്തില്‍ റെക്കോഡുമായി തിളങ്ങി. ഇന്ന് ഇരട്ട ഗോള്‍ നേടിയ അഗ്വേറ ഒരു ക്ലബ്ബിനായി ഏറ്റവും കൂടുതല്‍ പ്രീമിയര്‍ ലീഗ് ഗോളുകള്‍ നേടുന്ന താരമെന്ന റെക്കോഡാണ് കരസ്ഥമാക്കിയത്. മാഞ്ചസ്റ്റര്‍ യുനൈറ്റഡിനായി വെയ്ന്‍ റൂണി നേടിയ 183 ഗോളുകള്‍ എന്ന റെക്കോഡാണ് അര്‍ജന്റീനന്‍ താരം (184) ഇന്ന് തിരുത്തിയത്. മാഞ്ചസ്റ്റര്‍ സിറ്റിയുടെ എക്കാലത്തെയും മികച്ച ഗോള്‍ സ്‌കോററും അഗ്വേറയാണ് (254). നേരത്തെ ചാംപ്യന്‍മാരായ സിറ്റി എവര്‍ട്ടണെതിരേ അഞ്ച് ഗോളിന്റെ ജയവും നേടി. ഇന്ന് താരത്തിന്റെ ആവശ്യാര്‍ത്ഥം രണ്ടാം പകുതിയിലാണ് കളിക്കാനിറങ്ങിയത്.ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് അഗ്വേറയെ സ്‌റ്റേഡിയം വരവേറ്റത്. മല്‍സരത്തിന് ശേഷം സിറ്റി പ്രീമിയര്‍ ലീഗ് കിരീടം നേട്ടം ആഘോഷിച്ചു.




Next Story

RELATED STORIES

Share it