പ്രീമിയര്‍ ലീഗ്: ചെല്‍സിക്ക് സമനില; കൊറോണാ ഭീഷണിയില്‍ ഇറ്റാലിയന്‍ ലീഗ്

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ബേണ്‍മൗത്തിനോട് സമനില പിടിച്ച് ചെല്‍സി. ഇന്ന് നടന്ന മല്‍സരത്തില്‍ നാലാം സ്ഥാനക്കാരായ ചെല്‍സിയെ 17ാം സ്ഥാനക്കാരായ ബേണ്‍മൗത്താണ് സമനിലയില്‍ കുരുക്കിയത്. ബേണ്‍മൗത്ത് 2-2നാണ് ചെല്‍സിയെ പിടിച്ചുകെട്ടിയത്. അലോണ്‍സയിലൂടെ ചെല്‍സി 33ാം മിനിറ്റില്‍ ലീഡെടുത്തെങ്കിലും ലെര്‍മാ(54), കിങ്(57) എന്നിവരിലൂടെ ബേണ്‍മൗത്ത് തിരിച്ചടിച്ചു. തുടര്‍ന്ന് തോല്‍വിയിലേക്ക് നീങ്ങുകയായിരുന്ന ചെല്‍സിയെ 85ാം മിനിറ്റില്‍ അലോണ്‍സ വീണ്ടും രക്ഷിക്കുകയായിരുന്നു. മൂന്നാം സ്ഥാനത്തേക്ക്് കുതിക്കാനുള്ള ചെല്‍സിയുടെ മികച്ച അവസരമാണ് ഇന്ന് നഷ്ടമായത്.
മറ്റ് മല്‍സരങ്ങളില്‍ ക്രിസ്റ്റല്‍ പാലസ് ബ്രിങ്ടണെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചപ്പോള്‍ സത്താംപ്ടണിനെ വെസ്റ്റ്ഹാം 3-1ന് തോല്‍പ്പിച്ചു.
അതിനിടെ ഇറ്റാലിയന്‍ സീരി എയില്‍ കൊറോണാ വൈറസ് ഭീഷണിയെ തുടര്‍ന്ന് ഇന്ന് നടക്കേണ്ടിയിരുന്ന നിരവധി മല്‍സരങ്ങള്‍ മാറ്റിവച്ചു. യുവന്റ്‌സ്-ഇന്റര്‍മിലാന്‍, എസി മിലാന്‍-ജെനോവ, പാര്‍മ-സ്പാല്‍, ഉദിനെസ്-ഫിയൊറന്റീനാ, ബ്രെഷ്യ-സസുവോളോ എന്നീ മല്‍സരങ്ങളാണ് മാറ്റിവച്ചത്.
RELATED STORIES
ജൂലൈ 4 പരേഡിനെതിരായ വെടിവെപ്പ്: അഞ്ച് മരണം, 16 പേര്‍ക്ക് പരിക്ക്
4 July 2022 7:10 PM GMT'പിണറായി വിജയന്, നിങ്ങളൊരു 'ഗ്ലോറിഫൈഡ് കൊടി സുനി ' മാത്രമാണ്'; രൂക്ഷ...
4 July 2022 6:27 PM GMTഹിന്ദു ദൈവങ്ങളുടെ ചിത്രമുള്ള ദിനപത്രത്തില്‍ മാംസ ഭക്ഷണം പൊതിഞ്ഞെന്ന്;...
4 July 2022 5:06 PM GMTഗോവധ നിരോധനം: പശുക്കളെ വില്‍ക്കാനാവുന്നില്ല; പട്ടിണിയിലായി...
4 July 2022 4:19 PM GMTമധ്യപ്രദേശില്‍ ആദിവാസി യുവതിയെ നടുറോഡില്‍ ജനക്കൂട്ടം തല്ലിച്ചതച്ചു;...
4 July 2022 3:29 PM GMT'തമിഴ് രാജ്യ വാദം ഉന്നയിക്കാന്‍ നിര്‍ബന്ധിതരാക്കരുത്'; കേന്ദ്രത്തിന് എ ...
4 July 2022 2:50 PM GMT