Football

ബെന്‍സിമയ്ക്കും ലെവന്‍ഡോസ്‌കിക്കും ഡബിള്‍; ബാഴ്‌സയ്ക്കും റയലിനും ജയം

88, 90 മിനിറ്റുകളിലായിരുന്നു ബെന്‍സിമയുടെ ഗോളുകള്‍.

ബെന്‍സിമയ്ക്കും ലെവന്‍ഡോസ്‌കിക്കും ഡബിള്‍; ബാഴ്‌സയ്ക്കും റയലിനും ജയം
X


ക്യാപ് നൗ: സ്പാനിഷ് ലീഗില്‍ ജയം തുടര്‍ന്ന് റയല്‍ മാഡ്രിഡും ബാഴ്‌സലോണയും റയല്‍ വലാഡോളിഡിനെതിരേ ബാഴ്‌സ നാല് ഗോളിന്റെ ജയമാണ് നേടിയത്. ലെവന്‍ഡോസ്‌കി ബാഴ്‌സയ്ക്കായി ഇരട്ട ഗോള്‍ നേടി. ഗോണ്‍സാലസ് പെഡ്രി, റോബര്‍ട്ടോ എന്നിവര്‍ മറ്റ് ഗോളുകള്‍ സ്‌കോര്‍ ചെയ്തു. റഫീന, ഡെംബലേ എന്നിവര്‍ ഗോളുകള്‍ക്ക് അസിസ്റ്റ് ഒരുക്കി.



മറ്റൊരു മല്‍സരത്തില്‍ റയല്‍ മാഡ്രിഡ് എസ്പാനിയോളിനെ 3-1ന് പരാജയപ്പെടുത്തി. കരീം ബെന്‍സിമ ഇരട്ട ഗോള്‍ നേടി. 88, 90 മിനിറ്റുകളിലായിരുന്നു ബെന്‍സിമയുടെ ഗോളുകള്‍. വിനീഷ്യസ് ജൂനിയര്‍ 12ാം മിനിറ്റില്‍ റയലിന്റെ ആദ്യ ഗോള്‍ നേടി.




Next Story

RELATED STORIES

Share it