ബാഴ്‌സയ്ക്ക് സമനില, റയലിന് തോല്‍വി; ലാ ലിഗയ്ക്ക് സമാപനം

ലയണല്‍ മെസ്സി 31, 32 മിനിറ്റുകളില്‍ നേടിയ ഗോളോടെയാണ് ബാഴ്‌സലോണ സമനില പിടിച്ച് ഈ സീസണ്‍ അവസാനിപ്പിച്ചത്. നേരത്തെ തന്നെ 87 പോയിന്റുമായി ബാഴ്‌സ കിരീടം നേടിയിരുന്നു.

ബാഴ്‌സയ്ക്ക് സമനില, റയലിന് തോല്‍വി; ലാ ലിഗയ്ക്ക് സമാപനം

മാഡ്രിഡ്: ലയണല്‍ മെസ്സിയുടെ ഇരട്ടഗോള്‍ മികവില്‍ ഐബറിനോട് സമനില വഴങ്ങി ബാഴ്‌സയും റയല്‍ ബെറ്റിസിനോട് തോറ്റ് റയല്‍ മാഡ്രിഡും ഈ വര്‍ഷത്തെ സ്പാനിഷ് ലീഗിന് സമാപനം കുറിച്ചു. ലയണല്‍ മെസ്സി 31, 32 മിനിറ്റുകളില്‍ നേടിയ ഗോളോടെയാണ് ബാഴ്‌സലോണ സമനില പിടിച്ച് ഈ സീസണ്‍ അവസാനിപ്പിച്ചത്. നേരത്തെ തന്നെ 87 പോയിന്റുമായി ബാഴ്‌സ കിരീടം നേടിയിരുന്നു.

ഇന്നത്തെ ഇരട്ട ഗോള്‍ നേട്ടത്തോടെ മെസ്സി ഈ സീസണില്‍ ലാലിഗയില്‍ 36 ഗോള്‍ എന്ന നേട്ടത്തോടെ ടോപ് സ്‌കോറായി. തുടര്‍ച്ചയായി ആറ് വര്‍ഷവും മെസ്സി തന്നെയാണ് ടോപ് സ്‌കോറര്‍ പട്ടം നേടിയത്. ലീഗില്‍ അത്‌ലറ്റിക്കോ മാഡ്രിഡാണ് രണ്ടാം സ്ഥാനത്തുള്ളത്. മൂന്നാം സ്ഥാനത്തുള്ള റയല്‍ മാഡ്രിഡ് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് റയല്‍ ബെറ്റിസിനോട് പരാജയപ്പെട്ട് സീസണ്‍ അവസാനിപ്പിക്കുന്നത്.

നിരവധി സീനിയര്‍ താരങ്ങളെ പുറത്തിരുത്തിയാണ് കോച്ച് സിദാന്‍ റയല്‍ മാഡ്രിഡിനെ ഇന്ന് ഇറക്കിയത്. എന്നാല്‍ ഗോള്‍രഹിതമായ ആദ്യപകുതിക്ക് ശേഷം റയല്‍ ബെറ്റിസ് രണ്ട് ഗോളടിച്ച് ജയം സ്വന്തമാക്കുകയായിരുന്നു. ലീഗില്‍ വലന്‍സിയയാണ് നാലാം സ്ഥാനത്തുള്ളത്.

RELATED STORIES

Share it
Top