Football

ലാ ലിഗയില്‍ ബെന്‍സിമയ്ക്ക് ഡബിള്‍; പ്രീമിയര്‍ ലീഗില്‍ അഗ്വേറയ്ക്ക് ഗോള്‍

13 മാസങ്ങള്‍ക്ക് ശേഷമാണ് അര്‍ജന്റീനന്‍ താരമായ അഗ്വേറ സിറ്റിയ്ക്കായി ഒരു ഗോള്‍ നേടുന്നത്.

ലാ ലിഗയില്‍ ബെന്‍സിമയ്ക്ക് ഡബിള്‍; പ്രീമിയര്‍ ലീഗില്‍ അഗ്വേറയ്ക്ക് ഗോള്‍
X



മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ കരീം ബെന്‍സിമയുടെ ഇരട്ട ഗോള്‍ മികവില്‍ റയലിന് ജയം. കരുത്തരായ എല്‍ഷെയെ 2-1നാണ് റയല്‍ തോല്‍പ്പിച്ചത്. 73ാം മിനിറ്റിലും ഇഞ്ചുറി ടൈമിലുമായിരുന്നു ബെന്‍സിമയുടെ ഗോളുകള്‍ . ഒരു ഗോളിന് ലൂക്കാ മൊഡ്രിക്കും മറ്റൊരു ഗോളിന് റൊഡ്രിഗോയുമാണ് വഴിയൊരുക്കിയത്. ജയത്തോടെ റയല്‍ മൂന്നാം സ്ഥാനം നിലനിര്‍ത്തി. മറ്റൊരു മല്‍സരത്തില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനെ ഗെറ്റാഫെ ഗോള്‍ രഹിത സമനിലയില്‍ തളച്ചു.


ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റി ഫുള്‍ഹാമിനെ തോല്‍പ്പിച്ചു. എതിരില്ലാത്ത മൂന്ന് ഗോളിനാണ് സിറ്റിയുടെ ജയം. സ്‌റ്റോണ്‍സ്, ഗബ്രിയേല്‍, അഗ്വേറ എന്നിവരാണ് സിറ്റിയ്ക്കായി സ്‌കോര്‍ ചെയ്തത്. 13 മാസങ്ങള്‍ക്ക് ശേഷമാണ് അര്‍ജന്റീനന്‍ താരമായ അഗ്വേറ സിറ്റിയ്ക്കായി ഒരു ഗോള്‍ നേടുന്നത്. ചെല്‍സിയുടെ മൂന്നാം സ്ഥാനത്തേക്ക് കയറാനുള്ള ശ്രമത്തിന് തടസ്സമായി ലീഡ്‌സ്. ഇന്ന് നടന്ന മല്‍സരത്തില്‍ ലീഡ്‌സ് ചെല്‍സിയെ ഗോള്‍ രഹിത സമനിലയില്‍ തളച്ചു. എവര്‍ട്ടണ്‍ന്റെ ടോപ് ഫോര്‍ പ്രതീക്ഷയ്ക്ക് മങ്ങലേല്‍പ്പിച്ചു കൊണ്ട് ബേര്‍ണലി. ബേര്‍ണലി 2-1നാണ് എവര്‍ട്ടണെ തോല്‍പ്പിച്ചത്.




Next Story

RELATED STORIES

Share it