Football

ലാ ലിഗ; റയലിന് രക്ഷയില്ല; സെവിയ്യയോട് സമനില

ഈഡന്‍ ഹസാര്‍ഡിന്റെ ഇഞ്ചുറി ടൈം ഗോളാണ് റയലിനെ രക്ഷിച്ചത്.

ലാ ലിഗ; റയലിന് രക്ഷയില്ല; സെവിയ്യയോട് സമനില
X


മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ ഒന്നാം സ്ഥാനത്തെത്താനുള്ള തകര്‍പ്പന്‍ അവസരം നഷ്ടപ്പെടുത്തി റയല്‍ മാഡ്രിഡ്. അഞ്ചാമതുള്ള സെവിയ്യയെ നേരിട്ട റയലിന് ഇന്ന് സമനില(2-2) ആയിരുന്നു ഫലം. തോല്‍വിയില്‍ നിന്ന് കഷ്ടിച്ചാണ് റയല്‍ രക്ഷപ്പെട്ടത്.ആദ്യപകുതിയിലും രണ്ടാം പകുതിയിലുമായി സെവിയ്യതന്നെയാണ് ലീഡെടുത്തത്. റയലിന്റെ ആദ്യ ഗോള്‍ അസെന്‍സിയോയയുടെ വകയാണ്. ഈഡന്‍ ഹസാര്‍ഡിന്റെ ഇഞ്ചുറി ടൈം ഗോളാണ് റയലിനെ രക്ഷിച്ചത്.സമനിലയോടെ റയല്‍ രണ്ടാമത് തന്നെ തുടരുന്നു. മൂന്ന് മല്‍സരങ്ങള്‍ ശേഷിക്കെ അത്‌ലറ്റിക്കോ, റയല്‍, ബാഴ്‌സാ എന്നീ ടീമുകളാണ് കിരീടത്തിനായി ഇഞ്ചോടിഞ്ച് പോരാട്ടം നടത്തുന്നത്.




Next Story

RELATED STORIES

Share it