Football

കിരീട പ്രതീക്ഷ കൈവിട്ട് ബാഴ്‌സലോണ; ലെവന്റേയോട് സമനില

മെസ്സി(25), ഗോണ്‍സാലസ് (34), ഡെംബലേ (64) എന്നിവരാണ് ബാഴ്‌സലോണയുടെ സ്‌കോര്‍മാര്‍.

കിരീട പ്രതീക്ഷ കൈവിട്ട് ബാഴ്‌സലോണ; ലെവന്റേയോട് സമനില
X


ക്യാംപ് നൗ: സ്പാനിഷ് ലീഗ് കിരീര പോരാട്ടത്തിലെ നിര്‍ണ്ണായക മല്‍സരത്തില്‍ 13ാം സ്ഥാനത്തുള്ള ലെവന്റേയോട് സമനില വഴങ്ങി ബാഴ്‌സലോണ. രണ്ട് ഗോളിന്റെ ലീഡ് നേടിയ ശേഷമാണ് കറ്റാലന്‍സ് മല്‍സരം 3-3 സമനിലയിലേക്ക് വീഴ്ത്തിയത്. 36 മല്‍സരങ്ങള്‍ കളിച്ച് രണ്ടാം സ്ഥാനത്തുള്ള ബാഴ്‌സലോണയ്ക്ക് 76 പോയിന്റാണുള്ളത്.35 മല്‍സരങ്ങള്‍ കളിച്ച അത്‌ലറ്റിക്കോ മാഡ്രിഡ് ഒന്നാം സ്ഥാനത്തും (77) ഇത്രയും മല്‍സരങ്ങള്‍ കളിച്ച റയല്‍ മാഡ്രിഡ് (75) മൂന്നാം സ്ഥാനത്തുമാണ്. തുടര്‍ന്നുള്ള രണ്ട് മല്‍സരങ്ങള്‍ ബാഴ്‌സലോണ ജയിച്ചാലും അത്‌ലറ്റിക്കോയുടെയും റയലിന്റെയും ജയപരാജയങ്ങള്‍ ആശ്രയിച്ചായിരിക്കും ബാഴ്‌സയുടെ കിരീടം നേട്ടം.


ആദ്യ പകുതിയില്‍ മികച്ച ആധിപത്യം നേടിയ ബാഴ്‌സ ഇന്ന് രണ്ടാം പകുതിയിലെ അവസാന നിമിഷങ്ങളില്‍ മല്‍സരം കൈവിടുകയായിരുന്നു. മെസ്സി(25), ഗോണ്‍സാലസ് (34), ഡെംബലേ (64) എന്നിവരാണ് ബാഴ്‌സലോണയുടെ സ്‌കോര്‍മാര്‍. മെല്‍റോ(57), മൊറാലെസ്(59), ലിയോണ്‍ (83) എന്നിവരാണ് ലെവന്റേയുടെ സ്‌കോറര്‍മാര്‍. ലെവന്റേ താരത്തിന്റെ 83ാം മിനിറ്റിലെ ഗോളാണ് ബാഴ്‌സയുടെ ജയത്തിന് കടിഞ്ഞാണിട്ടത്.




Next Story

RELATED STORIES

Share it