Football

സ്പാനിഷ് ലീഗ്; ബാഴ്‌സയ്ക്ക് സമനില; അഗ്വേറയ്ക്ക് ശ്വാസതടസ്സം

അഗ്വേറയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സ്പാനിഷ് ലീഗ്; ബാഴ്‌സയ്ക്ക് സമനില; അഗ്വേറയ്ക്ക് ശ്വാസതടസ്സം
X


ക്യാംപ് നൗ: കോച്ച് റൊണാള്‍ഡ് കോമാനെ പുറത്താക്കിയതിന് ശേഷമുള്ള ആദ്യ മല്‍സരത്തില്‍ ബാഴ്‌സയ്ക്ക് സമനില. ആല്‍വ്‌സിനെതിരേ 1-1 സമനിലയാണ് ബാഴ്‌സ വഴങ്ങിയത്. മെംഫിസ് ഡിപ്പേയാണ് ബാഴ്‌സയ്ക്കായി സ്‌കോര്‍ ചെയ്തത്. അതിനിടെ അര്‍ജന്റീനന്‍ താരം സെര്‍ജിയോ അഗ്വേറയ്ക്ക് മല്‍സരത്തിനിടെ ശ്വാസതടസ്സം അനുഭവപ്പെട്ടു.ആദ്യ പകുതിയിലാണ് സംഭവം.തുടര്‍ന്ന് അഗ്വേറയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബാഴ്‌സ ലീഗില്‍ ഒമ്പതാം സ്ഥാനത്താണ്.


മറ്റൊരു മല്‍സരത്തില്‍ ഒന്നാം സ്ഥാനത്തുള്ള റയല്‍ മാഡ്രിഡ് എല്‍ഷെയെ 2-1ന് പരാജയപ്പെടുത്തി. ബ്രസീലിന്റെ വിനീഷ്യസ് ജൂനിയറിന്റെ ഇരട്ട ഗോള്‍ നേട്ടത്തോടെയാണ് റയലിന്റെ ജയം. രണ്ടാം സ്ഥാനത്തുള്ള സെവിയ്യ ഒസാസുനയെ 2-0ത്തിനും പരാജയപ്പെടുത്തി.




Next Story

RELATED STORIES

Share it