Football

സ്പാനിഷ് ലീഗ്; ആദ്യ ദിനം അട്ടിമറി; ബാഴ്‌സ നാളെയിറങ്ങും

അതിനിടെ ബാഴ്‌സ അഞ്ച് പുതിയ താരങ്ങളെ രജിസ്ട്രര്‍ ചെയ്തു

സ്പാനിഷ് ലീഗ്; ആദ്യ ദിനം അട്ടിമറി; ബാഴ്‌സ നാളെയിറങ്ങും
X




ക്യാപ് നൗ: സ്പാനിഷ് ലീഗിന്റെ പുതിയ സീസണിന് തുടക്കമായി. ആദ്യ മല്‍സരത്തില്‍ കരുത്തരായ സെവിയ്യയെ ഒസാസുന വീഴ്ത്തി. 2-1നാണ് ഒസാസുനയുടെ ജയം. കഴിഞ്ഞ രണ്ട് സീസണില്‍ നഷ്ടപ്പെട്ട കിരീടം തിരിച്ചുപിടിക്കാന്‍ ബാഴ്‌സലോണ ആദ്യ മല്‍സരത്തിന് ഇന്ന് ഇറങ്ങും. ഇന്ന് അര്‍ദ്ധരാത്രി 12.30നാണ് മല്‍സരം. റയോ വാല്‍ക്കാനോയാണ് ബാഴ്‌സയുടെ എതിരാളി. മറ്റൊരു മല്‍സരത്തില്‍ വിയ്യാറയല്‍ വലാഡോളിഡിനെ നേരിടും. സെല്‍റ്റാ വീഗോയുടെ ആദ്യ മല്‍സരത്തിലെ എതിരാളി എസ്പാനിയോളാണ്.


അതിനിടെ ബാഴ്‌സ അഞ്ച് പുതിയ താരങ്ങളെ രജിസ്ട്രര്‍ ചെയ്തു. റോബര്‍ട്ട് ലെവന്‍ഡോസ്‌കി, റഫീഞ്ഞാ, കെസ്സി, ക്രിസ്റ്റ്യയന്‍സന്‍ എന്നിവരെയാണ് ഇന്ന് രജിസ്ട്രര്‍ ചെയ്തത്.




Next Story

RELATED STORIES

Share it