Football

ലീഗ് വണ്‍; എംബാപ്പെ ഡബിളില്‍ പിഎസ്ജി ഒന്നില്‍

42 മല്‍സരങ്ങളില്‍ നിന്നായി താരം 37 ഗോളും നേടിയിട്ടുണ്ട്.

ലീഗ് വണ്‍; എംബാപ്പെ ഡബിളില്‍ പിഎസ്ജി ഒന്നില്‍
X


പാരിസ്: ഫ്രഞ്ച് ലീഗ് വണ്ണില്‍ പിഎസ്ജി ഒന്നാമതെത്തി. മെറ്റ്‌സിനെ 3-1ന് തോല്‍പ്പിച്ചാണ് പിഎസ്ജി ഒന്നാം സ്ഥാനത്തേക്ക് കുതിച്ചത്. ജയത്തോടെ രണ്ടാം സ്ഥാനത്തുള്ള ലില്ലെയുമായുള്ള ലീഡ് രണ്ടാക്കി വര്‍ദ്ധിപ്പിക്കാന്‍ പിഎസ്ജിക്ക് കഴിഞ്ഞു. കിലിയന്‍ എംബാപ്പെ (4, 59) ഇരട്ട ഗോള്‍ നേടിയ മല്‍സരത്തില്‍ ഇക്കാര്‍ഡി (89) മൂന്നാം ഗോളും നേടി. സീസണില്‍ 29 മല്‍സരങ്ങളില്‍ നിന്ന് എംബാപ്പെ 25 ഗോള്‍ നേടി. പിഎസ്ജിയ്ക്കായി ഈ സീസണില്‍ കളിച്ച 42 മല്‍സരങ്ങളില്‍ നിന്നായി താരം 37 ഗോളും നേടിയിട്ടുണ്ട്.




Next Story

RELATED STORIES

Share it