Football

ചതിച്ച എംബാപ്പെയെ റയലിന് തല്‍ക്കാലം വേണ്ട

ഇതോടെ എംബാപ്പെ പുതിയ ക്ലബ്ബ് തേടുമോ പിഎസ്ജിയില്‍ തന്നെ നിലയുറപ്പിക്കുമോ എന്ന് കണ്ടറിയാം.

ചതിച്ച എംബാപ്പെയെ റയലിന് തല്‍ക്കാലം വേണ്ട
X


പാരിസ്: ഇക്കഴിഞ്ഞ ട്രാന്‍സ്ഫര്‍ ജാലകത്തില്‍ റയല്‍ മാഡ്രിഡിലേക്ക് ചേക്കേറാനിരുന്ന ഫ്രഞ്ച് സ്‌ട്രൈക്കര്‍ കിലിയന്‍ എംബാപ്പെ അവസാന നിമിഷത്തിലാണ് കാല് മാറി പിഎസ്ജിയില്‍ തന്നെ നിലയുറപ്പിച്ചത്. എന്നാല്‍ ക്ലബ്ബില്‍ സംതൃപ്തനല്ലാത്ത എംബാപ്പെ ജനുവരിയില്‍ പിഎസ്ജി വിടാന്‍ ഉദ്ദേശിക്കുകയാണെന്ന് റിപ്പോര്‍ട്ട് വന്നിരുന്നു. തന്റെ സ്വപ്‌നമായ റയല്‍ തന്നെയാണ് താരത്തിന്റെ മുന്നിലുള്ള ലക്ഷ്യം. എന്നാല്‍ സ്പാനിഷ് പ്രമുഖര്‍ക്ക് എംബാപ്പെയില്‍ ഉള്ള താല്‍പ്പര്യം കുറഞ്ഞെന്നാണ് പുതിയ റിപ്പോര്‍ട്ട്. തല്‍ക്കാലം എംബാപ്പെയെ വാങ്ങാന്‍ ക്ലബ്ബ് ഉദ്ദേശിക്കുന്നില്ലെന്ന് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അവസാന നിമിഷത്തില്‍ വന്‍ ഓഫര്‍ വന്നപ്പോള്‍ കാല് മാറിയ എംബാപ്പെയെ ടീമിന് വേണ്ടെന്ന നിലപാടാണ് റയല്‍ മാഡ്രിഡിനുള്ളത്.ഇതോടെ എംബാപ്പെ പുതിയ ക്ലബ്ബ് തേടുമോ പിഎസ്ജിയില്‍ തന്നെ നിലയുറപ്പിക്കുമോ എന്ന് കണ്ടറിയാം.




Next Story

RELATED STORIES

Share it