Football

പിഎസ്ജിക്ക് വന്‍ തിരിച്ചടി; ചാംപ്യന്‍സ് ലീഗിന് എംബാപ്പെ ഇല്ല; മൂന്നാഴ്ച പുറത്ത്

ഈ മാസം 15ന് ബയേണ്‍ മ്യുണിക്കിനെതിരേ ചാംപ്യന്‍സ് ലീഗിനിറങ്ങുന്ന പിഎസ്ജിക്ക് കനത്ത തിരിച്ചടിയാണ്

പിഎസ്ജിക്ക് വന്‍ തിരിച്ചടി; ചാംപ്യന്‍സ് ലീഗിന് എംബാപ്പെ ഇല്ല; മൂന്നാഴ്ച പുറത്ത്
X


പാരിസ്: പിഎസ്ജി സ്റ്റാര്‍ സ്‌ട്രൈക്കര്‍ കിലിയന്‍ എംബാപ്പെ മൂന്നാഴ്ച പുറത്ത്. കഴിഞ്ഞ ദിവസം മൊണ്ടിപെലിയറിനെതിരായ മല്‍സരത്തിലാണ് താരത്തിന്റെ കാലിന്റെ തുടയ്ക്ക് പരിക്കേറ്റത്. പരിക്ക് ഗുരുതരമാണെന്നും താരത്തിന് മൂന്നാഴ്ചത്തെ വിശ്രമം വേണ്ടിവരുമെന്നും പിഎസ്ജി അറിയിച്ചു. ഈ മാസം 15ന് ബയേണ്‍ മ്യുണിക്കിനെതിരേ ചാംപ്യന്‍സ് ലീഗിനിറങ്ങുന്ന പിഎസ്ജിക്ക് കനത്ത തിരിച്ചടിയാണ് എംബാപ്പെയുടെ പരിക്ക്. കൂടാതെ ലീഗ് വണ്ണില്‍ മൂന്ന് മല്‍സരങ്ങളും താരത്തിന് നഷ്ടമാവും.ഫ്രഞ്ച് ലീഗ് വണ്ണില്‍ ഒന്നാം സ്ഥാനവും പിഎസ്ജിക്ക് ഭീഷണിയാണ്. എംബാപ്പെ, മെസ്സി, നെയ്മര്‍ ത്രയങ്ങള്‍ ഒരുമിച്ചിറങ്ങിയിട്ടും പല മല്‍സരങ്ങളും ടീമിന് കൈവിട്ടുപോയിട്ടുണ്ട്.




Next Story

RELATED STORIES

Share it