Football

ലോകത്തെ മൂല്യമുള്ള താരം എംബാപ്പെ

ആദ്യത്തെ നൂറ് പേരില്‍ 41പേരും ഇംഗ്ലിഷ് പ്രീമിയര്‍ ലീഗിലെ താരങ്ങളാണ്.

ലോകത്തെ മൂല്യമുള്ള താരം എംബാപ്പെ
X

-

പാരിസ്: ലേകത്തെ ഏറ്റവും മൂല്യമുള്ള താരമായി പിഎസ്ജിയുടെ ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പെ. സിഐഇഎസ് എന്ന ഗവേഷക ഗ്രൂപ്പാണ് പുതിയ റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. ട്രാന്‍സ്ഫര്‍ വിപണിയില്‍ റയല്‍ മാഡ്രിഡിന്റെ ഓഫര്‍ മറികടന്ന് പിഎസ്ജി എംബാപ്പെയെ അടുത്തിടെ നിലനിര്‍ത്തിയിരുന്നു.205.6മില്ല്യണ്‍ യൂറോയ്ക്കാണ് താരത്തെ പിഎസ്ജി നിലനിര്‍ത്തിയത്. എംബാപ്പെയ്ക്ക് തൊട്ട് പിറകെ റയലിന്റെ ബ്രസീലിയന്‍ താരം വിനീഷ്യസ് ജൂനിയറാണുള്ളത്(158.3 മില്ല്യണ്‍ യൂറോ). മൂന്നാം സ്ഥാനത്ത് മാഞ്ചസ്റ്റര്‍ സിറ്റിയുടെ പുത്തന്‍ സൈനിങ് ഹാലന്റാണ്(130മില്ല്യണ്‍ യൂറോ). നോര്‍വെ താരം ഡോര്‍ട്ട്മുണ്ടില്‍ നിന്നാണ് സിറ്റിയിലേക്ക് ചേക്കേറിയത്. പെഡ്രി(115 മില്ല്യണ്‍ യൂറോ), ജ്യൂഡ് ബില്ലിങ്ഹാം(ബോറൂസിയാ ഡോര്‍ട്ട്മുണ്ട് 114 മില്ല്യണ്‍ യൂറോ), ഫില്‍ ഫോഡന്‍ (സിറ്റി-105മില്ല്യണ്‍ യൂറോ) എന്നിവരാണ് നാലും അഞ്ചും ആറും സ്ഥാനങ്ങളില്‍. ലിസ്റ്റിലെ ആദ്യത്തെ നൂറ് പേരില്‍ 41പേരും ഇംഗ്ലിഷ് പ്രീമിയര്‍ ലീഗിലെ താരങ്ങളാണ്.




Next Story

RELATED STORIES

Share it