Football

മെറ്റസ് പുറത്തേക്ക്; എംബാപ്പെക്ക് ഹാട്രിക്ക്; ഫ്രഞ്ച് ലീഗിന് സമാപനം

നെയ്മര്‍, ഡി മരിയ എന്നിവരും ഇന്ന് സ്‌കോര്‍ ചെയ്തു.

മെറ്റസ് പുറത്തേക്ക്; എംബാപ്പെക്ക് ഹാട്രിക്ക്; ഫ്രഞ്ച് ലീഗിന് സമാപനം
X


പാരിസ്: ഫ്രഞ്ച് ലീഗ് വണ്ണ് ഇന്ന് സമാപിച്ചു. നേരത്തെ കിരീടം ഉറപ്പിച്ച പിഎസ്ജി ഇന്ന് കിരീടം ഏറ്റുവാങ്ങി. 16 പോയിന്റിന്റെ ലീഡിലാണ് പിഎസ്ജിയുടെ കിരീട നേട്ടം. ഇന്ന് മെറ്റസിനെതിരേ ആയിരുന്നു പിഎസ്ജിയുടെ അവസാന മല്‍സരം. എതിരില്ലാത്ത അഞ്ച് ഗോളിന്റെ ജയമാണ് പിഎസ്ജി നേടിയത്. തോല്‍വിയോടെ 19ാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് മെറ്റ്‌സ് ലീഗില്‍ നിന്ന് പുറത്തായി. പിഎസ്ജിയില്‍ തുടരുമെന്ന് കഴിഞ്ഞ ദിവസം അറിയിച്ച എംബാപ്പെ ഹാട്രിക്കോടെ സീസണ്‍ അവസാനിപ്പിച്ചു. നെയ്മര്‍, ഡി മരിയ എന്നിവരും ഇന്ന് സ്‌കോര്‍ ചെയ്തു.


മാര്‍സിലെ, മൊണാക്കോ, റെനീസ് എന്നിവരാണ് പിഎസ്ജിയെ കൂടാതെ ലീഗില്‍ നിന്ന് ചാംപ്യന്‍സ് ലീഗിന് യോഗ്യത നേടിയത്. മെറ്റസിനെ കൂടാതെ സെയ്ന്റ് എറ്റീനെ, ബൊര്‍ഡെക്ക്‌സ് എന്നിവരും ലീഗില്‍ നിന്ന് പുറത്തായി.




Next Story

RELATED STORIES

Share it