Football

മെസ്സിയെയും നെയ്മറെയും പിന്തള്ളി എംബാപ്പെയ്ക്ക് റെക്കോഡ് പ്രതിഫലം നല്‍കാന്‍ പിഎസ്ജി

ഈ സീസണോടെ കരാര്‍ അവസാനിക്കുന്ന എംബാപ്പെയെ വന്‍ തുക നല്‍കി റയല്‍ മാഡ്രിഡ് വാങ്ങാനിരിക്കെയാണ്.

മെസ്സിയെയും നെയ്മറെയും പിന്തള്ളി എംബാപ്പെയ്ക്ക് റെക്കോഡ് പ്രതിഫലം നല്‍കാന്‍ പിഎസ്ജി
X


പാരിസ്: അടുത്ത സീസണില്‍ ഫ്രീ ട്രാന്‍സ്ഫറില്‍ റയല്‍ മാഡ്രിഡിലേക്ക് ചേക്കേറുന്ന പിഎസ്ജി സ്റ്റാര്‍ സ്‌ട്രൈക്കര്‍ കിലിയന്‍ എംബാപ്പെയെ ടീമില്‍ നിലനിര്‍ത്താനുള്ള ശ്രമവുമായി ക്ലബ്ബ്. നിലവില്‍ ക്ലബ്ബില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ലയണല്‍ മെസ്സിയെയും നെയ്മറെയും മറികടന്ന് റെക്കോഡ് തുകയാണ് പിഎസ്ജി താരത്തിനായി വാഗ്ദാനം ചെയ്യാനിരിക്കുന്നത്. ലോകത്തെ ഏറ്റവും താരമൂല്യമുള്ള എംബാപ്പെയെ ഏത് വിധേനെയും ക്ലബ്ബില്‍ നിലനിര്‍ത്താനാണ് ഖത്തര്‍ ഗ്രൂപ്പിന്റെ അധീനതയിലുള്ള ടീമിന്റെ താല്‍പ്പര്യം. ഈ സീസണോടെ കരാര്‍ അവസാനിക്കുന്ന എംബാപ്പെയെ വന്‍ തുക നല്‍കി റയല്‍ മാഡ്രിഡ് വാങ്ങാനിരിക്കെയാണ്. റയലുമായി പ്രീ കോണ്‍ട്രാക്ട് ഒപ്പ് വച്ചെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.എന്നാല്‍ എംബാപ്പെ ഇത് നിഷേധിച്ചിരുന്നു.




Next Story

RELATED STORIES

Share it