Football

കോമന്‍ ഓറഞ്ച് പടയ്‌ക്കൊപ്പം തിരിച്ചെത്തുന്നു; ലോകകപ്പിന് ശേഷം ചുമതല വഹിക്കും

നിലവില്‍ അദ്ദേഹം ക്യാന്‍സറിന് അടിമപ്പെട്ടിരിക്കുകയാണ്.

കോമന്‍ ഓറഞ്ച് പടയ്‌ക്കൊപ്പം തിരിച്ചെത്തുന്നു; ലോകകപ്പിന് ശേഷം ചുമതല വഹിക്കും
X


ആംസ്റ്റര്‍ഡാം: മുന്‍ ബാഴ്‌സലോണാ കോച്ച് റൊണാള്‍ഡ് കോമന്‍ തന്റെ പഴയ ടീമായ നെതര്‍ലന്റസിലേക്ക് തിരിച്ചുവരുന്നു. ഖത്തര്‍ ലോകകപ്പിന് ശേഷം ടീമിന്റെ ചുമതല ഏറ്റെടുക്കുമെന്ന് മുന്‍ നെതര്‍ലന്റസ് കോച്ചായ കോമന്‍ അറിയിച്ചു. നിലവിലെ നെതര്‍ലന്റസ് കോച്ച് ലൂയിസ് വാന്‍ ഗല്‍ ലോകകപ്പോടെ വിരമിക്കും. നിലവില്‍ അദ്ദേഹം പ്രോസ്‌റ്റേറ്റ് ക്യാന്‍സറിന് അടിമപ്പെട്ടിരിക്കുകയാണ്. ദിവസങ്ങള്‍ക്ക് മുമ്പ് അദ്ദേഹം രോഗത്തെ കുറിച്ച് ലോകത്തെ അറിയിച്ചിരുന്നു. എന്നാല്‍ തന്റെ സ്വപ്‌ന ടീമിനെ ലോകകപ്പ് വരെ നയിക്കാന്‍ ആഗ്രഹമുണ്ടെന്നും ചികില്‍സ അതിന്റെ വഴിക്ക് തുടരുമെന്ന് ലൂയി വാന്‍ വ്യക്തമാക്കിയിരുന്നു. മോശം ഫോമിനെ തുടര്‍ന്ന് കോമാന്‍ ആറ് മാസങ്ങള്‍ക്ക് മുമ്പാണ് ബാഴ്‌സ പുറത്താക്കിയത്.






Next Story

RELATED STORIES

Share it