Football

കിങ്സ് കപ്പ് കിരീടം അല്‍ ഹിലാലിന്; പെനാല്‍റ്റിയില്‍ അല്‍ നസര്‍ വീണു

കിങ്സ് കപ്പ് കിരീടം അല്‍ ഹിലാലിന്; പെനാല്‍റ്റിയില്‍ അല്‍ നസര്‍ വീണു
X

റിയാദ്: സൗദി കിങ്സ് കപ്പ് കിരീടം അല്‍ ഹിലാലിന്. ഫൈനലില്‍ റൊണാള്‍ഡോയുടെ അല്‍ നസറിനെ 5-4ന് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കീഴടക്കി ആണ് അല്‍ ഹിലാല്‍ കിരീടത്തില്‍ മുത്തമിട്ടത്. നിശ്ചിത സമയത്തും അധിക സമയത്തും ഇരുവരും ഓരോ ഗോള്‍ വീതം അടിച്ച് സമനിലയില്‍ ആയതോടെയാണ് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ഏഴാം മിനിറ്റില്‍ മിത്രോവികിന്റെ ഗോളില്‍ അല്‍ ഹിലാല്‍ മുന്നില്‍ എത്തി എങ്കിലും അല്‍ നസറിന്റെ യഹ്യ(80) ആണ് കളി സമനിലയിലേക്ക് ആക്കിയത്. അല്‍ നസറിനെ പിന്നിലാക്കി സൗദി പ്രൊ ലീഗ് കിരീടവും അല്‍ ഹിലാല്‍ നേടിയിരുന്നു.





Next Story

RELATED STORIES

Share it