Football

ഇംഗ്ലണ്ട് താരം ട്രിപ്പിയറെ ടീമിലെത്തിച്ച് ന്യൂകാസില്‍ യുനൈറ്റഡ്

നിലവില്‍ പോയിന്റ് പട്ടികയില്‍ ന്യൂകാസില്‍ 19ാം സ്ഥാനത്താണ്.

ഇംഗ്ലണ്ട് താരം ട്രിപ്പിയറെ ടീമിലെത്തിച്ച് ന്യൂകാസില്‍ യുനൈറ്റഡ്
X


ലണ്ടന്‍: ജനുവരി ട്രാന്‍സ്ഫറില്‍ വമ്പന്‍ സൈനിങ് നടത്തി സൗദി പബ്ലിക്ക് ഇന്‍വെസ്റ്റ്‌മെന്റിന് കീഴിലുള്ള ന്യൂകാസില്‍ യുനൈറ്റഡ്. അത്‌ലറ്റിക്കോ മാഡ്രിഡിന്റെ 31 കാരനായ ഇംഗ്ലണ്ടിന്റെ കീറന്‍ ട്രിപ്പിയറെയാണ് ന്യൂകാസില്‍ സൈന്‍ ചെയ്തത്. 12 മില്ല്യണ്‍ യൂറോ എന്ന അത്‌ലറ്റിക്കോയുടെ ഓഫര്‍ ന്യൂകാസില്‍ സ്വീകരിക്കുകയായിരുന്നു.


മൂന്ന് വര്‍ഷം മുമ്പാണ് താരം ടോട്ടന്‍ഹാമില്‍ നിന്ന് അത്‌ലറ്റിക്കോയിലെത്തിയത്. മുമ്പ് ബേണ്‍ലിയ്ക്കായും ട്രിപ്പിയര്‍ കളിച്ചിരുന്നു. നിലവില്‍ പോയിന്റ് പട്ടികയില്‍ ന്യൂകാസില്‍ 19ാം സ്ഥാനത്താണ്. ഏത് വിധേനയും റെലഗേഷനില്‍ നിന്ന് കരകയറാനായി വമ്പന്‍ സൈനിങുകള്‍ക്കായുള്ള ക്ലബ്ബിന്റെ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.




Next Story

RELATED STORIES

Share it