Football

ബ്ലാസ്റ്റേഴ്‌സിനൊപ്പം ഖാബ്രയും ജെസ്സലും നിശു കുമാറും തുടരില്ല

നേരത്തെ വിദേശ താരമായ ലൂണ സൂപ്പര്‍ കപ്പില്‍ നിന്ന് വിട്ടുനിന്നിരുന്നു.

ബ്ലാസ്റ്റേഴ്‌സിനൊപ്പം ഖാബ്രയും ജെസ്സലും നിശു കുമാറും തുടരില്ല
X

കൊച്ചി: കേരളാ ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റന്‍ ജെസ്സല്‍ ഈ സീസണോടെ ക്ലബ്ബ് വിടും. ഉടന്‍ ആരംഭിക്കുന്ന സൂപ്പര്‍ കപ്പില്‍ താരം കളിക്കില്ല. ബ്ലാസ്റ്റേഴ്‌സുമായുള്ള കരാര്‍ താരം പുതുക്കുന്നില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. നാല് വര്‍ഷം മുമ്പാണ് ഗോവന്‍ സ്വദേശിയായ ജെസ്സല്‍ ബ്ലാസ്‌റ്റേഴ്‌സില്‍ എത്തിയത്.പ്രതിരോധ താരമായ ഹര്‍മന്‍ജോത് സിങ് ഖബ്രയും ടീം വിടുമെന്ന് അറിയിച്ചിരുന്നു. 2021ലാണ് ഖബ്ര ബ്ലാസ്‌റ്റേഴ്‌സില്‍ എത്തുന്നത്. 34കാരനായ ഖബ്രയുടെ കരാര്‍ നീട്ടാന്‍ ബ്ലാസ്‌റ്റേഴ്‌സിനും താല്‍പ്പര്യമില്ലായിരുന്നു. മറ്റൊരു താരമായ നിശുകുമാറും ക്ലബ്ബ് വിടാനുള്ള ഒരുക്കത്തിലാണ്. നേരത്തെ വിദേശ താരമായ ലൂണ സൂപ്പര്‍ കപ്പില്‍ നിന്ന് വിട്ടുനിന്നിരുന്നു.




Next Story

RELATED STORIES

Share it