Football

സിറ്റിക്ക് വന്‍ തിരിച്ചടി; ഡി ബ്രൂണിക്ക് കൊവിഡ്

എവര്‍ട്ടിനെതിരേ ഫില്‍ ഫോഡനും ജാക്ക് ഗ്രീലിഷും ഇറങ്ങുന്ന കാര്യം സംശയത്തിലാണ്.

സിറ്റിക്ക് വന്‍ തിരിച്ചടി; ഡി ബ്രൂണിക്ക് കൊവിഡ്
X


ഇത്തിഹാദ്: മാഞ്ചസ്റ്റര്‍ സിറ്റിയുടെ ബെല്‍ജിയം മിഡ്ഫീല്‍ഡര്‍ കെവിന്‍ ഡി ബ്രൂണിക്ക് കൊവിഡ്. കഴിഞ്ഞ ദിവസമാണ് താരത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ നാളെ ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ എവര്‍ട്ടണെതിരേ താരം കളിക്കില്ല. ബുധനാഴ്ച ചാംപ്യന്‍സ് ലീഗില്‍ പിഎസ്ജിക്കെതിരേ നടക്കുന്ന രണ്ടാം പാദമല്‍സരത്തിലും ഡി ബ്രൂണിക്ക് കളിക്കാനാവില്ല. 10ദിവസത്തിന് ശേഷമേ താരം ടീമിനൊപ്പം ചേരുകയൂള്ളൂ.ലോകകപ്പ് യോഗ്യതാ മല്‍സരങ്ങള്‍ക്കായി താരം ബെല്‍ജിയം സ്‌ക്വാഡിനൊപ്പമായിരുന്നു. രണ്ട് ദിവസം മുമ്പാണ് ബ്രൂണി സിറ്റി സ്‌ക്വാഡിനൊപ്പം ചേര്‍ന്നത്. അതിനിടെ നാളെ എവര്‍ട്ടണെതിരേ ഫില്‍ ഫോഡനും ജാക്ക് ഗ്രീലിഷും ഇറങ്ങുന്ന കാര്യം സംശയത്തിലാണ്. ഇരുവരും പരിക്കിന്റെ പിടിയിലാണ്.




Next Story

RELATED STORIES

Share it