- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കരോലിസ് സ്‌കിന്‍കിസ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി സ്‌പോര്‍ട്ടിങ് ഡയറക്ടര്‍
ലിത്വാനിയയിലെ ടോപ്പ് ഡിവിഷന്‍ ക്ലബ്ബായ എഫ് കെ സുഡുവയുടെ സ്‌പോര്‍ട്ടിംഗ് ഡയറക്ടറായി അര പതിറ്റാണ്ടിലേറെ അനുഭവമുള്ള കരോലിസിന്റെ അറിവും വൈദഗ്ധ്യവും, അനുഭവ പരിജ്ഞാനവും കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിക്ക് മുതല്‍ക്കൂട്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ക്ലബ്ബിന്റെ സ്‌ക്വാഡിന്റെ നിരന്തരവും സ്ഥിരവുമായ ബില്‍ഡ് അപ്പ്, കാര്യക്ഷമമായ ശക്തിപ്പെടുത്തല്‍ എന്നിവയ്ക്ക് മേല്‍നോട്ടം വഹിക്കുന്നതിനായി ടീം തിരഞ്ഞെടുപ്പ്, സ്‌കൗട്ടിംഗ്, റിക്രൂട്ട്‌മെന്റ് എന്നീ കാര്യങ്ങളില്‍ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി കരോലിസിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശം സ്വീകരിക്കും.

കൊച്ചി:കേരള ബ്ലാസ്റ്റേഴ്സ് എഫ് സി സ്‌പോര്‍ട്ടിങ് ഡയറക്ടറായി കരോലിസ് സ്‌കിന്‍കിസിനെ നിയമിച്ചു.ലിത്വാനിയയിലെ ടോപ്പ് ഡിവിഷന്‍ ക്ലബ്ബായ എഫ് കെ സുഡുവയുടെ സ്‌പോര്‍ട്ടിംഗ് ഡയറക്ടറായി അര പതിറ്റാണ്ടിലേറെ അനുഭവമുള്ള കരോലിസിന്റെ അറിവും വൈദഗ്ധ്യവും, അനുഭവ പരിജ്ഞാനവും കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിക്ക് മുതല്‍ക്കൂട്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ക്ലബ്ബിന്റെ സ്‌ക്വാഡിന്റെ നിരന്തരവും സ്ഥിരവുമായ ബില്‍ഡ് അപ്പ്, കാര്യക്ഷമമായ ശക്തിപ്പെടുത്തല്‍ എന്നിവയ്ക്ക് മേല്‍നോട്ടം വഹിക്കുന്നതിനായി ടീം തിരഞ്ഞെടുപ്പ്, സ്‌കൗട്ടിംഗ്, റിക്രൂട്ട്‌മെന്റ് എന്നീ കാര്യങ്ങളില്‍ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി കരോലിസിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശം സ്വീകരിക്കും.
സുഡുവയിലെ സേവനകാലത്ത് ടീം തിരഞ്ഞെടുപ്പിലും ആഭ്യന്തര നേതൃത്വ മാനേജുമെന്റിലും കരോലിസ് പ്രധാന പങ്ക് വഹിച്ചിരുന്നു. അദ്ദേഹത്തിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍, ക്ലബ് 2017, 2018, 2019 എന്നീ വര്‍ഷങ്ങളില്‍ ലിത്വാനിയന്‍ ലീഗില്‍ ഒന്നാമതെത്തി, കൂടാതെ ഈ വര്‍ഷങ്ങളില്‍ യുഇഎഫ്എ ചാംപ്യന്‍സ് ലീഗിലേക്ക് യോഗ്യത നേടി. ക്ലബ്ബിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഈ നേട്ടങ്ങള്‍.ക്ലബ്ബിന്റെ സ്‌പോര്‍ട്‌സ് ഡയറക്ടറായി എത്തുന്ന കരോലിസിനെ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ ഉടമസ്ഥരുടെയും മാനേജ്‌മെന്റിന്റെയും പേരില്‍ സ്വാഗതം ചെയ്യുന്നതായി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി സിഇഒ വീരേന്‍ ഡി സില്‍വ പറഞ്ഞു.
എല്ലാ കായിക കാര്യങ്ങളുടെയും ചുക്കാന്‍ പിടിക്കുന്ന അദ്ദേഹത്തോടൊപ്പം ക്ലബ് കളത്തില്‍ സ്ഥിരമായ വിജയം നേടുമെന്ന് തങ്ങള്‍ പ്രതീക്ഷിക്കുന്നതായും വീരേന്‍ ഡി സില്‍വ പറഞ്ഞു.കേരളത്തിലേക്ക് വരുന്നത് തനിക്ക് ആവേശകരവും വിനീതവുമായ അവസരമാണെന്ന് കരോലിസ് പറഞ്ഞു. ക്ലബ്ബിന്റെ കാഴ്ചപ്പാടിനും കേരള ആരാധകരുടെ അഭിനിവേശത്തിനും ഫുട്‌ബോളിനോടുള്ള അവരുടെ ഇഷ്ടത്തിനും വിലനല്‍കികൊണ്ട്, നമ്മള്‍ ഒരുമിച്ച് ഈ ക്ലബ് വളര്‍ത്തി തങ്ങള്‍ക്കും പിന്തുണക്കുന്നവര്‍ക്കും അഭിമാനിക്കുന്ന ഒരു പാരമ്പര്യം സൃഷ്ടിക്കുമെന്നും കരോലിസ് പറയുന്നു.












