Football

യുവേഫാ സൂപ്പര്‍ കപ്പ് ചെല്‍സിക്ക്

ഗോള്‍ കീപ്പര്‍ കെപ്പെയാണ് ചെല്‍സിയുടെ രക്ഷകനായത്.

യുവേഫാ സൂപ്പര്‍ കപ്പ് ചെല്‍സിക്ക്
X

ലണ്ടന്‍: നിലവിലെ ചാംപ്യന്‍സ് ലീഗ് ജേതാക്കളായ ചെല്‍സിക്ക് യുവേഫാ സൂപ്പര്‍ കപ്പ്. വിയ്യാറയലിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തകര്‍ത്താണ് ചെല്‍സി പുതിയ സീസണിന് തുടക്കമിട്ടത്. ഷൂട്ടൗട്ടില്‍ 6-5നാണ് ബ്ലൂസിന്റെ ജയം. നിശ്ചിത സമയത്ത് 1-1 എന്ന നിലയില്‍ മല്‍സരം അവസാനിക്കുകയായിരുന്നു. ഗോള്‍ കീപ്പര്‍ കെപ്പെയാണ് ചെല്‍സിയുടെ രക്ഷകനായത്. ആസ്പിലിക്യൂറ്റ, മാര്‍ക്കോ അലോന്‍സോ, മാസന്‍ മൗണ്ട്, ജോര്‍ജ്ജീഞ്ഞോ, ക്രിസ്റ്റിയന്‍ പുലിസിച്ച്, ആന്റോണിയോ റൂഡ്രിഗര്‍ എന്നിവര്‍ ചെല്‍സിക്കായി ലക്ഷ്യം കണ്ടു. ഹക്കിം സിയെച്ചാണ് ചെല്‍സിയുടെ ആദ്യ ഗോള്‍ നേടിയത്.




Next Story

RELATED STORIES

Share it