Football

അത്‌ലറ്റിക്കോയെ പിടിച്ചുകെട്ടി റയല്‍; മാഡ്രിഡ് ഡെര്‍ബി സമനിലയില്‍

ബെന്‍സിമയുടെ സീസണിലെ 18ാം ഗോളാണിത്.

അത്‌ലറ്റിക്കോയെ പിടിച്ചുകെട്ടി റയല്‍; മാഡ്രിഡ് ഡെര്‍ബി സമനിലയില്‍
X


മാഡ്രിഡ്: സ്പാനിഷ് ലീഗിലെ ആവേശകരമായ മാഡ്രിഡ് ഡെര്‍ബി സമനിലയില്‍ പിരിഞ്ഞു. 1-1 എന്ന നിലയിലാണ് റയല്‍ മാഡ്രിഡ് അത്‌ലറ്റിക്കോയെ പിടിച്ചുകെട്ടിയത്. ലൂയിസ് സുവാരസ് ആണ് 15ാം മിനിറ്റില്‍ അത്‌ലറ്റിക്കോയ്ക്ക് ലീഡ് നല്‍കിയത്. ലോറന്റെ നല്‍കിയ പാസ്സില്‍ നിന്നാണ് സുവാരസിന്റെ ഗോള്‍. മല്‍സരത്തില്‍ മികവ് പുലര്‍ത്തിയത് റയലായിരുന്നു. നിരവധി ഗോളവസരങ്ങളും റയല്‍ സൃഷ്ടിച്ചു.എന്നാല്‍ അത്‌ലറ്റിക്കോ ഗോളിയുടെ ഇടപെടല്‍ റയലിന് ഭീഷണിയായി. തുടര്‍ന്ന് രണ്ടാം പകുതിയില്‍ കരീം ബെന്‍സിമയിലൂടെ റയല്‍ സമനില പിടിക്കുകയായിരുന്നു. കാസിമറോയാണ് ബെന്‍സിമയുടെ ഗോളിന് അസിസ്റ്റ് നല്‍കിയത്. ബെന്‍സിമയുടെ സീസണിലെ 18ാം ഗോളാണിത്. ലീഗില്‍ അത്‌ലറ്റിക്കോയ്ക്ക് 59 ഉം ബാഴ്‌സയ്ക്ക് 56 ഉം റയലിന് 54 ഉം പോയിന്റാണുള്ളത്.






Next Story

RELATED STORIES

Share it