കരീം ബെന്‍സിമ റയലിനോട് വിട പറഞ്ഞു
റൊണാള്‍ഡോ കഴിഞ്ഞാല്‍ റയലിന്റെ എക്കാലത്തെയും രണ്ടാമത്തെ ടോപ് സ്‌കോറര്‍ ആണ് ബെന്‍സിമ.
BY FAR5 Jun 2023 5:28 AM GMT

X
FAR5 Jun 2023 5:28 AM GMT
മാഡ്രിഡ്: റയല്‍ മാഡ്രിഡിന്റെ ഒന്നാം നമ്പര്‍ താരം കരീം ബെന്‍സിമ ക്ലബ്ബ് വിട്ടു. ഇന്ന് ഹോം ഗ്രൗണ്ടായ സാന്റിയാഗോ ബെര്‍ണാബ്യൂല്‍ നടന്ന അവസാന മല്‍സരത്തില്‍ ബെന്‍സിമ ടീമിനായി സ്‌കോര്‍ ചെയ്തു. അത്‌ലറ്റിക്കോ ബില്‍ബാവോയോട് റയല്‍ സമനില വഴങ്ങി. റയലിന്റെ സമനില ഗോള്‍ ബെന്‍സിമയുടെ വകയായിരുന്നു. 35 കാരനായ ബെന്‍സിമ റയലില്‍ തുടരുമെന്ന് ദിവസങ്ങള്‍ക്ക് മുമ്പ് അറിയിച്ചിരുന്നു. എന്നാല്‍ ബെന്‍സിമയെ റീലിസ് ചെയ്യുകയാണെന്ന് റയല്‍ കഴിഞ്ഞ ദിവസം അറിയിക്കുകയായിരുന്നു. റയലിലെ 14 വര്‍ഷത്തെ കരിയറാണ് ബെന്‍സിമ ഇന്ന് അവസാനിപ്പിച്ചത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കഴിഞ്ഞാല്‍ റയലിന്റെ എക്കാലത്തെയും രണ്ടാമത്തെ ടോപ് സ്‌കോറര്‍ ആണ് ബെന്‍സിമ. ബെന്‍സിമയ്ക്കായി സൗദി ക്ലബ്ബ് അല്‍ ഇത്തിഹാദാണ് മുന്നിലുള്ളത്.

Next Story
RELATED STORIES
സംവരണ പട്ടിക: ഇടതുസര്‍ക്കാര്‍ ഒളിച്ചുകളി അവസാനിപ്പിക്കണം: എസ്ഡിപിഐ
30 Sep 2023 11:31 AM GMTമുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു
30 Sep 2023 7:37 AM GMTനബിദിനാഘോഷ സമയത്തിനിടെ മോഷണം; പ്രവാസിയുടെ വീട്ടില്‍നിന്ന് 35 പവന്...
30 Sep 2023 6:46 AM GMTഇഡി പേടി: സിനിമക്കാര്‍ തെറ്റുകള്‍ ചൂണ്ടിക്കാട്ടാന്‍ ഭയപ്പെടുന്നുവെന്ന് ...
30 Sep 2023 5:49 AM GMTസംസ്ഥാനത്ത് നാളെവരെ കനത്ത മഴ തുടരും; 10 ജില്ലകളില്‍ ഇന്ന് യെല്ലോ...
30 Sep 2023 2:36 AM GMTഗ്രോവാസുവിനെ ജയിലില്‍ സ്വീകരിക്കാനെത്തിയ പോലിസുകാരന് കാരണം കാണിക്കല്‍ ...
29 Sep 2023 1:38 PM GMT