Latest News

ആഗോള അയ്യപ്പസംഗമം; ചിലവ് സംബന്ധിച്ച് വിശദീകരണം നല്‍കേണ്ടത് ദേവസ്വം ബോര്‍ഡെന്ന് മന്ത്രി വി എന്‍ വാസവന്‍

ആഗോള അയ്യപ്പസംഗമം; ചിലവ് സംബന്ധിച്ച് വിശദീകരണം നല്‍കേണ്ടത് ദേവസ്വം ബോര്‍ഡെന്ന് മന്ത്രി വി എന്‍ വാസവന്‍
X

കൊച്ചി: ആഗോള അയ്യപ്പസംഗമത്തിലെ ചിലവ് സംബന്ധിച്ച് വിശദീകരണം നല്‍കേണ്ടത് ദേവസ്വം ബോര്‍ഡെന്ന് മന്ത്രി വി എന്‍ വാസവന്‍. ദേവസ്വം ബോര്‍ഡ് കൈകാര്യം ചെയ്ത കണക്കാണിതെന്നും അതില്‍ സര്‍ക്കാരിന് ഇടപെടാന്‍ ആകില്ലെന്നും ദേവസ്വം മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു. അത്തരം കാര്യങ്ങളില്‍ ഇടപെടാന്‍ സര്‍ക്കാരിന് കഴിയില്ലെന്ന് മന്ത്രി വ്യക്തമാക്കി.

ഉണ്ണികൃഷ്ണന്‍ പോറ്റിയും കോണ്‍ഗ്രസ് നേതാക്കളും ഒന്നിച്ചുളള ചിത്രങ്ങള്‍ ആയുധമാക്കി ശബരിമല സ്വര്‍ണക്കൊളള കേസിന്റെ ആഘാതം കുറയ്ക്കാന്‍ സര്‍ക്കാര്‍ കിണഞ്ഞുപരിശ്രമിക്കുന്നതിനിടയിലാണ് ഇടിത്തീപോലെ ആഗോള അയ്യപ്പസംഗമത്തിലെ ക്രമക്കേടുകള്‍ പുറത്തുവന്നിരിക്കുന്നത്. ബോര്‍ഡും സര്‍ക്കാരും സംയുക്തമായി നടത്തിയ പരിപാടിയായത് കൊണ്ട് ക്രമക്കേടിന്റെ ഉത്തരവാദിത്തം മറ്റാരുടെയുമേല്‍ ചാരാനാവത്തതും പ്രതിസന്ധിയാണ്. നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് പുറത്തുവന്ന ക്രമക്കേടുകള്‍ തിരിച്ചടിയാകുമോയെന്ന ആശങ്ക പരന്നുകഴിഞ്ഞു. കിടക്ക മുതല്‍ ഭജന വരെ എല്ലാത്തിലും തട്ടിപ്പും ക്രമക്കേടും ആണെന്ന വിവരം പുറത്തായതോടെ സര്‍ക്കാരിന് ഉത്തരം മുട്ടിയിരിക്കുകയാണ്.

Next Story

RELATED STORIES

Share it