യുവന്റസ് കോച്ച് പിര്‍ളോ പുറത്ത്; വീണ്ടും മാസിമിലിയാനോ അല്ലെഗ്രി
അന്റോണിയോ കോന്റയില്‍ നിന്നാണ് അല്ലെഗ്രി യുവന്റസിന്റെ ചാര്‍ജ്ജ് ഏറ്റെടുത്തത്. 2019ലാണ് അല്ലെഗ്രി ക്ലബ്ബ് വിട്ടത്
BY FAR27 May 2021 7:03 PM GMT

X
FAR27 May 2021 7:03 PM GMT
ടൂറിന്‍; യുവന്റസ് കോച്ച് ആേ്രന്ദ പിര്‍ളോയെ ക്ലബ്ബ് പുറത്താക്കി. ഇറ്റാലിയന്‍ സീരി എയിലെ ടീമിന്റെ മോശം ഫോമിനെ തുടര്‍ന്നാണ് പുറത്താക്കല്‍. തുടര്‍ച്ചയായ അഞ്ച് വര്‍ഷത്തെ കിരീട നേട്ടത്തിന് പിറകെ ഇത്തവണ ടീം നാലാമതായാണ് ലീഗില്‍ ഫിനിഷ് ചെയ്തത്. മുന്‍ കോച്ച് മാസിമിലിയാനോ അല്ലെഗ്രിയാണ് ടീമിന്റെ പുതിയ കോച്ച്. 2014ല്‍ അന്റോണിയോ കോന്റയില്‍ നിന്നാണ് അല്ലെഗ്രി യുവന്റസിന്റെ ചാര്‍ജ്ജ് ഏറ്റെടുത്തത്. തുടര്‍ന്ന് ടീമിനെ തുടര്‍ച്ചയായ അഞ്ച് ലീഗ് കിരീടത്തിലേക്കും രണ്ട് ചാംപ്യന്‍സ് ലീഗ് ഫൈനലിലേക്കും എത്തിച്ചിരുന്നു. 2019ലാണ് അല്ലെഗ്രി ക്ലബ്ബ് വിട്ടത്. തുടര്‍ന്ന് രണ്ട് വര്‍ഷം പരിശീലക സ്ഥാനത്ത് നിന്ന് വിട്ടുനിന്നിരുന്നു. പിര്‍ളോയ്ക്ക് മുമ്പ് മുന്‍ ചെല്‍സി കോച്ച് മോറിസിയോ സാരിയായിരുന്നു യുവന്റസിന്റെ പരിശീലകന്‍. സാരിയെ പുറത്താക്കിയാണ് പിര്‍ളോയെ നിയമിച്ചത്.
Next Story
RELATED STORIES
അമേരിക്കയില്‍ സ്വാതന്ത്ര്യദിന പരേഡിനിടെ വെടിവയ്പ്പ്: മരണം ആറായി;...
5 July 2022 1:24 AM GMTസംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; ഇന്ന് ആറ് ജില്ലകളില്‍ ഓറഞ്ച്...
5 July 2022 1:08 AM GMTസര്‍ക്കാര്‍ ഓഫിസുകളില്‍ പണമടയ്ക്കാന്‍ ഇനി 'ഇടിആര്‍5'
5 July 2022 12:53 AM GMTകേരളത്തിലെ മികച്ച കായിക താരങ്ങളെ ആദരിച്ചു
4 July 2022 7:18 PM GMTജൂലൈ 4 പരേഡിനെതിരായ വെടിവെപ്പ്: അഞ്ച് മരണം, 16 പേര്‍ക്ക് പരിക്ക്
4 July 2022 7:10 PM GMT'പിണറായി വിജയന്, നിങ്ങളൊരു 'ഗ്ലോറിഫൈഡ് കൊടി സുനി ' മാത്രമാണ്'; രൂക്ഷ...
4 July 2022 6:27 PM GMT