Football

യുവന്റസിന്റെ രണ്ടാമത്തെ താരത്തിനും കൊറോണ; ലീഗില്‍ 12 പേര്‍ക്കും രോഗബാധ

ഫ്രഞ്ച് താരമായ ബ്ലാസി മറ്റിയുഡിയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്.

യുവന്റസിന്റെ രണ്ടാമത്തെ താരത്തിനും കൊറോണ; ലീഗില്‍ 12 പേര്‍ക്കും രോഗബാധ
X

റോം: ഇറ്റാലിയന്‍ സീരി എ ക്ലബ്ബായ യുവന്റസിന്റെ രണ്ടാമത്തെ താരത്തിനും കൊറോണ സ്ഥിരീകരിച്ചു. ഫ്രഞ്ച് താരമായ ബ്ലാസി മറ്റിയുഡിയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. മറ്റൊരു താരമായ ഡാനിയേല്‍ റുഗാനിക്കും നേരത്തെ രോഗം ബാധിച്ചിരുന്നു. റൊണാള്‍ഡോ ഉള്‍പ്പടെ ക്ലബ്ബിലെ മറ്റ് താരങ്ങള്‍ നിരീക്ഷണത്തിലാണ്. സീരി എയില്‍ 12 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ മൂന്ന് പേര്‍ ഫിയൊറന്റീനാ താരങ്ങളും ഏഴ് പേര്‍ സംഡോറിയാ താരങ്ങളും രണ്ട് പേര്‍ യുവന്റസ് താരങ്ങളുമാണ്. ഇറ്റലിയില്‍ ഇതിനോടകം 2500 പേരാണ് കൊറോണാ വൈറസ് ബാധയേറ്റ് മരിച്ചത്. 31,000 പേരാണ് ചികില്‍സയിലുള്ളത്. നേരത്തെ പ്രീമിയര്‍ ലീഗ് താരത്തിനു സ്പാനിഷ് ക്ലബ്ബ് താരങ്ങള്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു.


Next Story

RELATED STORIES

Share it