Football

ഹംസാ റാഫിയക്ക് കൊവിഡ്; യുവന്റസ് ടീം ഐസുലേഷനില്‍

ബാഴ്‌സലോണയും യുവന്റസും ഏറ്റുമുട്ടുന്ന സൗഹൃദമല്‍സരം തുടരുമോ എന്നതിനെ കുറിച്ചുള്ള അന്തിമ തീരുമാനം ഉടന്‍ പ്രഖ്യാപിക്കും.

ഹംസാ റാഫിയക്ക് കൊവിഡ്; യുവന്റസ് ടീം ഐസുലേഷനില്‍
X


റോം: ടുണീഷ്യന്‍ മധ്യനിര താരം ഹംസാ റാഫിയക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ യുവന്റസ് ടീം ഒന്നടങ്കം ഐസുലേഷനില്‍ പ്രവേശിച്ചു. യുവന്റസ് അണ്ടര്‍ 23 താരമായ ഹംസാ റാഫിയക്ക് കഴിഞ്ഞ ദിവസമാണ് രോഗം സ്ഥിരീകരിച്ചത്. യുവന്റസ് ടീമിലെ മറ്റ് താരങ്ങളും താരവുമായി ഇടപഴകയിരുന്നു. ഇതോടെയാണ് ടീം ഐസുലേഷനില്‍ കയറിയത്. കഴിഞ്ഞ ദിവസം മെഡിക്കല്‍ ചെക്കപ്പിനായി ടീമിനൊപ്പം ചേര്‍ന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ഐസുലേഷനില്‍ തുടരും. 10 ദിവസമാണ് ടീം ഐസുലേഷനില്‍ കയറുക. ഓഗ്‌സറ്റ് എട്ടിന് ബാഴ്‌സലോണയും യുവന്റസും ഏറ്റുമുട്ടുന്ന സൗഹൃദമല്‍സരം തുടരുമോ എന്നതിനെ കുറിച്ചുള്ള അന്തിമ തീരുമാനം യുവേഫാ ഉടന്‍ പ്രഖ്യാപിക്കും.




Next Story

RELATED STORIES

Share it