Football

യുവന്റസിന് തോല്‍വി; കിരീട നേട്ടം വൈകും

ഇന്ന് നടക്കുന്ന മറ്റൊരു മല്‍സരത്തില്‍ ആറാം സ്ഥാനക്കാരയ എസി മിലാന്‍ രണ്ടാം സ്ഥാനക്കാരായ അറ്റ്‌ലാന്റയെ നേരിടും.

യുവന്റസിന് തോല്‍വി; കിരീട നേട്ടം വൈകും
X

ടൂറിന്‍: ഇറ്റാലിയന്‍ സീരി എയില്‍ യുവന്റസിന് തോല്‍വി. ഇന്ന് കിരീടം നേടാനുള്ള സുവര്‍ണാവസരമാണ് തോല്‍വിയിലൂടെ യുവന്റസ് വാങ്ങിയത്. ഉഡിനിസിനെതിരേ 2-1ന്റെ തോല്‍വിയാണ് യുവന്റസ് നേരിട്ടത്.

ഡി ലിറ്റിലൂടെ ആദ്യ പകുതിയില്‍ യുവന്റസ് ലീഡെടുത്തിരുന്നു. എന്നാല്‍ രണ്ടാം പകുതിയില്‍ 15ാം സ്ഥാനക്കാരായ ഉഡിനിസിന്റെ നെസ്‌റ്റോര്‍വോസ്‌കി സമനില ഗോള്‍ നേടി. തുടര്‍ന്ന് ഇഞ്ചുറി ടൈമില്‍ ഫോഫാനയുടെ ഹെഡറിലൂടെ അവര്‍ വിജയ ഗോള്‍ നേടുകയായിരുന്നു. ലീഗില്‍ 80 പോയിന്റുമായി ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന യുവന്റസിന് കിരീടം സ്വന്തമാക്കാന്‍ മൂന്ന് പോയിന്റാണ് വേണ്ടത്. ലീഗില്‍ അവര്‍ക്ക് മൂന്ന് മല്‍സരങ്ങളാണ് ശേഷിക്കുന്നത്.

മറ്റൊരു മല്‍സരത്തില്‍ ലാസിയോ ജയത്തോടെ നാലാം സ്ഥാനത്തേക്ക് കുതിച്ചു. 2-1ന് 13ാം സ്ഥാനക്കാരായ കാഗ്ലിയാരിയെയാണ് അവര്‍ തോല്‍പ്പിച്ചത്. ഇന്ന് നടക്കുന്ന മറ്റൊരു മല്‍സരത്തില്‍ ആറാം സ്ഥാനക്കാരയ എസി മിലാന്‍ രണ്ടാം സ്ഥാനക്കാരായ അറ്റ്‌ലാന്റയെ നേരിടും.


Next Story

RELATED STORIES

Share it