Football

പോഗ്‌ബെയെ വാങ്ങാന്‍ പിഎസ്ജിയും യുവന്റസും രംഗത്ത്

നിലവില്‍ 50 മില്ല്യണ്‍ യൂറോയ്ക്ക് താരത്തെ നല്‍കില്ലെന്നാണ് യുനൈറ്റഡ് നിലപാട്.

പോഗ്‌ബെയെ വാങ്ങാന്‍ പിഎസ്ജിയും യുവന്റസും രംഗത്ത്
X


പാരിസ്: മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ഫ്രഞ്ച് താരം പോള്‍ പോഗ്‌ബെയെ ടീമിലെത്തിക്കാന്‍ പിഎസ്ജി ശ്രമം തുടരുന്നു. താരത്തിനായി 50 മില്ല്യണ്‍ യൂറോ നല്‍കാനാണ് പിഎസ്ജി തീരുമാനം. താരത്തെ വില്‍ക്കാന്‍ നേരത്തെ തന്നെ യുനൈറ്റഡ് സമ്മതം നല്‍കിയിരുന്നു. എന്നാല്‍ താരത്തിനായി മുന്‍ ക്ലബ്ബ് യുവന്റസും ട്രാന്‍സ്ഫര്‍ വിപണിയില്‍ സജീവമാണ്. 86 മില്ല്യണ്‍ യൂറോ നല്‍കിയാണ് യുവന്റസില്‍ നിന്നും താരം യുനൈറ്റഡില്‍ എത്തിയത്. എന്നാല്‍ യുനൈറ്റഡിന്റെ കഴിഞ്ഞ സീസണ്‍ താരത്തിന് മോശമായിരുന്നു. പുതിയ സൈനിങുകള്‍ നടത്താന്‍ യുനൈറ്റഡിന് പോഗ്‌ബെയെ വില്‍ക്കേണ്ടതുണ്ട്. യൂറോയില്‍ ഫ്രാന്‍സിനായി താരം മികച്ച പ്രകടനം നടത്തിയിരുന്നു. തുടര്‍ന്നാണ് പിഎസ്ജി മുന്നിലേക്ക് വന്നത്. നിലവില്‍ 50 മില്ല്യണ്‍ യൂറോയ്ക്ക് താരത്തെ നല്‍കില്ലെന്നാണ് യുനൈറ്റഡ് നിലപാട്.




Next Story

RELATED STORIES

Share it