Football

ഗോള്‍ മെഷീന്‍ ദുസന്‍ വാല്‍ഹോവിച്ച് യുവന്റസിന് സ്വന്തം

അഞ്ച് വര്‍ഷത്തേക്കാണ് വാല്‍ഹോവിച്ചിന്റെ യുവന്റസുമായുള്ള കരാര്‍.

ഗോള്‍ മെഷീന്‍ ദുസന്‍ വാല്‍ഹോവിച്ച് യുവന്റസിന് സ്വന്തം
X


ടൂറിന്‍: ഇറ്റാലിയന്‍ സീരി എയിലെ ഗോള്‍ മെഷീന്‍ സെര്‍ബിയയുടെ ദുസന്‍ വല്‍ഹോവിച്ച് യുവന്റസിലേക്ക് വരുന്നു. ഫിയറൊന്റീനയുടെ 21കാരനായ താരത്തെ യുവന്റസിന് വിട്ടുകൊടുക്കാന്‍ ക്ലബ്ബ് സമ്മതം മൂളിയിട്ടുണ്ട്. 2021ല്‍ ഫിയൊറന്റീനയ്ക്കായി 43 മല്‍സരങ്ങളില്‍ നിന്നും 33 ഗോള്‍ നേടിയിട്ടുണ്ട്. ഈ സീസണില്‍ മാത്രം 17 ഗോളുകളും താരം സ്വന്തം പേരിലാക്കിയിട്ടുണ്ട്. അഞ്ച് വര്‍ഷത്തേക്കാണ് വാല്‍ഹോവിച്ചിന്റെ യുവന്റസുമായുള്ള കരാര്‍. 75 മില്ല്യണ്‍ യൂറോയാണ് താരത്തിന്റെ അടിസ്ഥാന വില.




Next Story

RELATED STORIES

Share it