Football

കോപ്പാ ഇറ്റാലിയ; യുവന്റസ് സെമിയില്‍; പ്രീമിയര്‍ ലീഗില്‍ ജോട്ടയ്ക്ക് ഡബിള്‍

ആഴ്‌സണല്‍ വോള്‍വ്‌സിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി.

കോപ്പാ ഇറ്റാലിയ; യുവന്റസ് സെമിയില്‍; പ്രീമിയര്‍ ലീഗില്‍ ജോട്ടയ്ക്ക് ഡബിള്‍
X


റോം: കോപ്പാ ഇറ്റാലിയയുടെ സെമിയില്‍ പ്രവേശിച്ച് യുവന്റസ്.ക്വാര്‍ട്ടറില്‍ സസുഓളയെ 2-1നാണ് യുവന്റസ് മറികടന്നത്.പൗളോ ഡിബാലയാണ് ആദ്യ ഗോള്‍ നേടിയത്. രണ്ടാം ഗോള്‍ സസുഓള താരം റുആന്റെ വക സെല്‍ഫ് ഗോളായിരുന്നു. യുവന്റസ് പുതുമുഖ താരം ദുസന്‍ വാല്‍ഹോവിച്ച് അടിച്ച ഷോട്ട് റുആന്റെ ശരീരത്തില്‍ തട്ടി ഗോളാവുകയായിരുന്നു.


ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന് മികച്ച ജയം. ലെസ്റ്ററിനെതിരേ രണ്ട് ഗോളിന്റെ ജയമാണ് ചെമ്പട നേടിയത്. ഡീഗോ ജോട്ട മല്‍സരത്തില്‍ ഇരട്ട ഗോള്‍ നേടി. ഇന്ന് നടന്ന മറ്റൊരു മല്‍സരത്തില്‍ ആഴ്‌സണല്‍ വോള്‍വ്‌സിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി.




Next Story

RELATED STORIES

Share it