Football

ഇറ്റലിയില്‍ യുവന്റസ് തകര്‍ച്ച തുടരുന്നു; ലാ ലിഗയില്‍ റയല്‍ ഒന്നില്‍

ലീഗില്‍ യുവന്റസ് 18ാ സ്ഥാനത്താണ്.

ഇറ്റലിയില്‍ യുവന്റസ് തകര്‍ച്ച തുടരുന്നു; ലാ ലിഗയില്‍ റയല്‍ ഒന്നില്‍
X


റോം: ഇറ്റാലിയന്‍ സീരി എയില്‍ യുവന്റസിന്റെ കഷ്ടകാലം തുടരുന്നു. ഇന്ന് കരുത്തരായ എസി മിലാനെ നേരിട്ട അവര്‍ സമനില വഴങ്ങി. 1-1നാണ് മല്‍സരം അവസാനിച്ചത്. അല്‍വാരോ മൊറോട്ടയിലൂടെ യുവന്റസാണ് ആദ്യം ലീഡെടുത്തത്. നാലാം മിനിറ്റിലായിരുന്നു ഗോള്‍. എന്നാല്‍ പിന്നീട് കാര്യമായ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ ഓള്‍ഡ് ലേഡിക്കായില്ല. 76ാം മിനിറ്റില്‍ റെബിക്കിലൂടെ എസി മിലാന്‍ സമനില കണ്ടെത്തുകയായിരുന്നു.ലീഗില്‍ യുവന്റസ് 18ാ സ്ഥാനത്താണ്.


സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡ് കുതിപ്പ് തുടരുന്നു. ഇന്ന് വലന്‍സിയയെ നേരിട്ട അവര്‍ 2-1ന്റെ ജയം നേടി. ലീഗിലെ തുടര്‍ച്ചയായ അഞ്ചാം ജയമാണ്. വിനീഷ്യസ് ജൂനിയറും കരീം ബെന്‍സിമയുമാണ് റയലിനായി സ്‌കോര്‍ ചെയ്തത്.




Next Story

RELATED STORIES

Share it