Football

അറ്റ്‌ലാന്റയ്‌ക്കെതിരേ റൊണാള്‍ഡോ കളിക്കില്ല; പാര്‍മയ്‌ക്കെതിരേ കളിക്കും

ഡിബാല നാളെ ടീമില്‍ തിരിച്ചെത്തും.

അറ്റ്‌ലാന്റയ്‌ക്കെതിരേ റൊണാള്‍ഡോ കളിക്കില്ല; പാര്‍മയ്‌ക്കെതിരേ കളിക്കും
X


ടൂറിന്‍: യുവന്റസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നാളെ സീരി എയില്‍ നടക്കുന്ന അറ്റ്‌ലാന്റയ്‌ക്കെതിരായ നിര്‍ണ്ണായക മല്‍സരത്തില്‍ കളിക്കില്ല. താരം പൂര്‍ണ്ണമായും ഫിറ്റനസ് കൈവരിച്ചിട്ടില്ലെന്ന് കോച്ച് പിര്‍ളോ വ്യക്തമാക്കി. എന്നാല്‍ പാര്‍മയ്‌ക്കെതിരേ റൊണാള്‍ഡോ കളിക്കും. ജിയോനയ്‌ക്കെതിരായ മല്‍സരത്തില്‍ റൊണാള്‍ഡോയുടെ കാലിന്റെ പേശിയ്ക്ക് ബുദ്ധിമുട്ടനുഭവപ്പെട്ടിരുന്നു. താരത്തിന് പകരം അര്‍ജന്റീനന്‍ താരം പൗളോ ഡിബാല നാളെ ടീമില്‍ തിരിച്ചെത്തും. കാല്‍മുട്ടിന്റെ പരിക്കിനെ തുടര്‍ന്ന് ഡിബാല ടീമിന് പുറത്തായിരുന്നു. സീരി എയില്‍ മൂന്നാം സ്ഥാനത്തുള്ള യുവന്റസിന് ചാംപ്യന്‍സ് ലീഗ് യോഗ്യത ഉറപ്പാക്കണമെങ്കില്‍ തുടര്‍ മല്‍സരങ്ങളില്‍ ജയം അനിവാര്യമാണ്.




Next Story

RELATED STORIES

Share it