Football

ജോസെ മൊറീഞ്ഞോ എ എസ് റോമയെ നയിക്കും

17മാസമാണ് മൊറീഞ്ഞോ ഇംഗ്ലിഷ് ക്ലബ്ബ് ടോട്ടന്‍ഹാമിനെ നയിച്ചത്.

ജോസെ മൊറീഞ്ഞോ എ എസ് റോമയെ നയിക്കും
X


റോം: മുന്‍ ടോട്ടന്‍ഹാം കോച്ച് ജോസെ മൊറീഞ്ഞോ ഇറ്റാലിയന്‍ പ്രമുഖരായ എ എസ് റോമയെ അടുത്ത സീസണില്‍ നയിക്കും. അടുത്ത മൂന്ന് വര്‍ഷത്തെക്കാണ് കരാര്‍. നിലവിലെ കോച്ച് പൗളോ ഫൊലന്‍സകാ ഈ സീസണോടെ റോമ വിടും.സീരി എയിലെ മോശം പ്രകടനത്തെ തുടര്‍ന്ന് പൗളോയെ പുറത്താക്കാന്‍ ക്ലബ്ബ് നേരത്തെ തീരുമാനിച്ചിരുന്നു.


17മാസമാണ് മൊറീഞ്ഞോ ഇംഗ്ലിഷ് ക്ലബ്ബ് ടോട്ടന്‍ഹാമിനെ നയിച്ചത്. പ്രീമിയര്‍ ലീഗിലെ മോശം ഫോമിനെ തുടര്‍ന്ന് അടുത്തിടെയാണ് മൊറീഞ്ഞോയെ പുറത്താക്കിയത്. ഇറ്റലിയില്‍ പുതിയ തുടക്കം നല്‍കിയതിന് റോമയോട് നന്ദി പറയുന്നുവെന്ന് മുന്‍ പോര്‍ച്ചുഗല്‍ താരം കൂടിയായ മൊറീഞ്ഞോ പറഞ്ഞു.




Next Story

RELATED STORIES

Share it