Football

റൊണാള്‍ഡോയുടെ ഏജന്റ് നപ്പോളിയുമായി ചര്‍ച്ച നടത്തി

ലിവര്‍പൂളിനെതിരായ മല്‍സരത്തില്‍ നിന്നും താരത്തെ കോച്ച് ഒഴിവാക്കിയിരുന്നു.

റൊണാള്‍ഡോയുടെ ഏജന്റ് നപ്പോളിയുമായി ചര്‍ച്ച നടത്തി
X


മാഞ്ചസ്റ്റര്‍: ക്ലബ്ബ് വിടാന്‍ ശ്രമിക്കുന്ന ക്രിസ്റ്റിയാനോ റൊണാള്‍ഡോ നപ്പോളിയുമായി അടുക്കുന്നു. താരത്തിന്റെ ഏജന്റ് ജോര്‍ജ്ജ് മെന്‍ഡിസ് നപ്പോളിയുമായി ചര്‍ച്ച നടത്തിയതാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ചാംപ്യന്‍സ് ലീഗ് യോഗ്യതയുള്ള നപ്പോളിക്കൊപ്പം കളിക്കാനാണ് റൊണാള്‍ഡോയുടെ ആഗ്രഹം. 100 മില്ല്യണ്‍ ആണ് നപ്പോളി താരത്തിന് നല്‍കേണ്ടി വരിക.ഇതിനോടകം നപ്പോളി മൂന്ന് ഫോര്‍വേഡുകളെ ടീമിലെത്തിച്ചിരുന്നു.


അതിനിടെ ലിവര്‍പൂളിനെതിരായ മല്‍സരത്തിന് മുമ്പ് കോച്ച് എറിക് ടെന്‍ ഹാഗ് ടീമംഗങ്ങളുമായി രണ്ട് മണിക്കൂര്‍ ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയില്‍ നിന്ന് സൂപ്പര്‍ താരം റൊണാള്‍ഡോയെ ഒഴിവാക്കിയതായി പുതിയ റിപ്പോര്‍ട്ട് വന്നിട്ടുണ്ട്. ലിവര്‍പൂളിനെതിരായ മല്‍സരത്തില്‍ നിന്നും താരത്തെ കോച്ച് ഒഴിവാക്കിയിരുന്നു.




Next Story

RELATED STORIES

Share it