Football

ലിംങ്കാര്‍ഡ് നോട്ടിങ്ഹാം ഫോറസ്റ്റിലേക്ക്

1999ന് ശേഷം ആദ്യമായാണ് നോട്ടിങ്ഹാം പ്രീമിയര്‍ ലീഗില്‍ കളിക്കുന്നത്.

ലിംങ്കാര്‍ഡ് നോട്ടിങ്ഹാം ഫോറസ്റ്റിലേക്ക്
X


ലണ്ടന്‍: മുന്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് താരം ജെസ്സെ ലിംങ്കാര്‍ഡ് നോട്ടിങ്ഹാം ഫോറസ്റ്റുമായി കരാറിലെത്തും. ഫ്രീ ട്രാന്‍സ്ഫറിലാണ് താരം നോട്ടിങ്ഹാമിലെത്തുക.29കാരനായ ഇംഗ്ലണ്ട് താരം യുനൈറ്റഡ് അക്കാഡമിയില്‍ നിന്ന് വളര്‍ന്ന് വന്ന് ക്ലബ്ബിനൊപ്പം 20 വര്‍ഷം കളിച്ചിരുന്നു. എന്നാല്‍ യുനൈറ്റഡ് താരത്തെ വേണ്ടരീതിയില്‍ പരിഗണിച്ചിരുന്നില്ല.കഴിഞ്ഞ സീസണില്‍ താരത്തിന് കളിക്കാന്‍ അവസരങ്ങളും ലഭിച്ചിരുന്നില്ല. തുടര്‍ന്ന് താരം ക്ലബ്ബ് വിടുകയായിരുന്നു. ഇംഗ്ലണ്ടിലെ സെക്കന്റ് ഡിവിഷനില്‍ നിന്നും സ്ഥാനകയറ്റം ലഭിച്ച് ഈ സീസണില്‍ ഇംഗ്ലിഷ് പ്രീമിയര്‍ ലീഗിലേക്ക് എത്തിയ ടീമാണ് നോട്ടിങ്ഹാം. 1999ന് ശേഷം ആദ്യമായാണ് നോട്ടിങ്ഹാം പ്രീമിയര്‍ ലീഗില്‍ കളിക്കുന്നത്.





Next Story

RELATED STORIES

Share it