Football

ജെസ്സി ലിങ്കാര്‍ഡ് യുനൈറ്റഡ് വിടുന്നു; താരത്തിനായി യുവന്റസും പിഎസ്ജിയും രംഗത്ത്

യുവന്റസ്, പിഎസ്ജി എന്നിവരാണ് ലിങ്കാര്‍ഡിനെ ലക്ഷ്യം വച്ച് ട്രാന്‍സ്ഫര്‍ വിപണിയില്‍ ഇറങ്ങിയിരിക്കുന്നത്.

ജെസ്സി ലിങ്കാര്‍ഡ് യുനൈറ്റഡ് വിടുന്നു; താരത്തിനായി യുവന്റസും പിഎസ്ജിയും രംഗത്ത്
X


മാഞ്ചസ്റ്റര്‍: നീണ്ട 22 വര്‍ഷത്തിന് ശേഷം ഇംഗ്ലണ്ട് താരം ജെസ്സി ലിങ്കാര്‍ഡ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വിടുന്നു.പുതിയ കോച്ച് എറിക് ടെന്‍ ഹെഗിന് കീഴില്‍ താരം ഉണ്ടാവില്ലെന്ന് ഏറെക്കുറെ ഉറപ്പായി. എന്നാല്‍ ലിങ്കാര്‍ഡിനായി യൂറോപ്പിലെ വന്‍ കബ്ലുകളാണ് രംഗത്ത് വന്നിരിക്കുന്നത്. യുവന്റസ്, പിഎസ്ജി, എസി മിലാന്‍, ന്യൂകാസില്‍ യുനൈറ്റഡ് എന്നിവരാണ് ലിങ്കാര്‍ഡിനെ ലക്ഷ്യം വച്ച് ട്രാന്‍സ്ഫര്‍ വിപണിയില്‍ ഇറങ്ങിയിരിക്കുന്നത്. 29കാരനായ ലിങ്കാര്‍ഡിനെ യുനൈറ്റഡിന്റെ നിലവിലെ കോച്ച് റാള്‍ഫ് റാഗ്നിക്കും സ്ഥിരം സ്വകാഡില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.എട്ടാം വയസ്സ് മുതല്‍ ലിങ്കാര്‍ഡ് യുനൈറ്റഡിന്റെ അക്കാഡമിയില്‍ കളിച്ച വളര്‍ന്ന താരമാണ്. ഖത്തര്‍ ലോകകപ്പില്‍ ഇംഗ്ലണ്ട് സ്‌ക്വാഡില്‍ സ്ഥാനം നേടാന്‍ യൂറോപ്പിലെ ഏതെങ്കിലും ടീമിലെ സ്ഥിര സാന്നിധ്യമായി മാറി തിളങ്ങണമെന്നാണ് ലിങ്കാര്‍ഡിന്റെ ലക്ഷ്യം.




Next Story

RELATED STORIES

Share it