Football

ലോകകപ്പ്; ഗ്രൂപ്പ് ഇ കടുപ്പമാവുന്നു; ജപ്പാനെ വീഴ്ത്തി കോസ്റ്ററിക്ക

ജര്‍മ്മനി പരാജയപ്പെട്ടാല്‍ അവര്‍ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്താവും.

ലോകകപ്പ്; ഗ്രൂപ്പ് ഇ കടുപ്പമാവുന്നു; ജപ്പാനെ വീഴ്ത്തി കോസ്റ്ററിക്ക
X


ദോഹ: ജര്‍മ്മനിയെ വീഴ്ത്തിയ ജപ്പാനെ ലോകകപ്പിലെ ഗ്രൂപ്പ് ഇയില്‍ നടന്ന മല്‍സരത്തില്‍ കോസ്റ്ററിക്ക പരാജയപ്പെടുത്തി. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു കോസ്റ്ററിക്കയുടെ ജയം. 81ാം മിനിറ്റില്‍ കെയ്‌ഷെര്‍ ഫുള്ളറാണ് കോസ്റ്ററിക്കയുടെ വിജയഗോള്‍ നേടിയത്. ഇതോടെ ഗ്രൂപ്പ് ഇയില്‍ ആദ്യ മല്‍സരം ജയിച്ച ജപ്പാനും സ്‌പെയിനിനും ഇന്ന് ജയിച്ച കോസ്റ്ററിക്കയ്ക്കും മൂന്ന് പോയിന്റ് വീതമായി. ഇന്ന് അര്‍ദ്ധരാത്രി നടക്കുന്ന മല്‍സരത്തില്‍ സ്‌പെയിന്‍ ജര്‍മ്മനിയെ വീഴ്ത്തിയാല്‍ അവര്‍ക്ക് പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കാം. ജര്‍മ്മനി പരാജയപ്പെട്ടാല്‍ അവര്‍ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്താവും.


Next Story

RELATED STORIES

Share it