Football

യുനൈറ്റഡിന്റെ രണ്ട് സൂപ്പര്‍ താരങ്ങള്‍ ബാഴ്‌സയിലേക്ക്

താരത്തിന്റെ റെഡ് ഡെവില്‍സുമായുള്ള കരാര്‍ ഈ സമ്മറില്‍ അവസാനിക്കും.

യുനൈറ്റഡിന്റെ രണ്ട് സൂപ്പര്‍ താരങ്ങള്‍ ബാഴ്‌സയിലേക്ക്
X


മാഞ്ചസ്റ്റര്‍:മാഞ്ച്‌സറ്റര്‍ യുനൈറ്റഡ് സൂപ്പര്‍ താരങ്ങളായ എഡിസണ്‍ കവാനിയും മാര്‍ക്കസ് റാഷ്‌ഫോഡും ക്ലബ്ബ് വിടാനൊരുങ്ങുന്നു. സമ്മര്‍ ട്രാന്‍സ്ഫറില്‍ ഉറുഗ്വെ താരമായ കവാനി ബാഴ്‌സയിലേക്ക് ചേക്കേറുമെന്നാണ് റിപ്പോര്‍ട്ട്. കരാര്‍ അന്തിമ ഘട്ടത്തിലാണെന്നും സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.എന്നാല്‍ പുതിയ കോച്ചിന് കീഴില്‍ കവാനി യുനൈറ്റഡില്‍ തന്നെ തുടരുമെന്നാണ് മാഞ്ച്‌സറ്ററില്‍ നിന്നുള്ള റിപ്പോര്‍ട്ട്. അതിനിടെ ഇംഗ്ലണ്ട് താരമായ മാര്‍ക്കസ് റാഷ്‌ഫോഡ് യുനൈറ്റഡില്‍ തൃപ്തനല്ലെന്നും താരം ജനുവരി ട്രാന്‍സ്ഫറില്‍ ബാഴ്‌സയിലേക്ക് കൂടുമാറുമെന്നും റിപ്പോര്‍ട്ടുണ്ട്. താരത്തിന്റെ റെഡ് ഡെവില്‍സുമായുള്ള കരാര്‍ ഈ സമ്മറില്‍ അവസാനിക്കും.




Next Story

RELATED STORIES

Share it