Football

ഐഎസ്എല്ലിന്റെ ഭാവി അനിശ്ചിതത്വത്തില്‍: ഉടന്‍ പരിഹാരം കാണണം- ഇന്ത്യന്‍ താരങ്ങള്‍

ഐഎസ്എല്ലിന്റെ ഭാവി അനിശ്ചിതത്വത്തില്‍: ഉടന്‍ പരിഹാരം കാണണം- ഇന്ത്യന്‍ താരങ്ങള്‍
X

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ അനിശ്ചിതത്വത്തിന് ഉടന്‍ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഇന്ത്യതാരങ്ങള്‍ രംഗത്ത്. ഇന്ത്യന്‍ ഫുട്ബോളിലെ മുന്‍നിര താരങ്ങളായ സുനില്‍ ചെത്രി, ഗുര്പ്രീത് സിങ് സന്ധു, രാഹുല്‍ ഭേകെ, ലല്ലിയന്‍സ്വാല ചാങ്തേ എന്നിവരുള്‍പ്പെടെയുള്ളവര്‍ സംയുക്ത പ്രസ്താവനയിലൂടെ അധികാരികളോട് ഉടന്‍ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടു. നിലവില്‍ രാജ്യത്തെ മുന്‍നിര ഫുട്ബോള്‍ ലീഗ് ആയ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് നിലവില്‍ നിലച്ചിരിക്കുകയാണ്.

''സാധാരണയായി പറഞ്ഞാല്‍, ഞങ്ങള്‍ കളിക്കണം, അതും ഇപ്പോള്‍ തന്നെ. ഇന്ത്യയിലെ ഫുട്ബോള്‍ രംഗം നിയന്ത്രിക്കുന്ന എല്ലാവരോടുമുള്ള അപേക്ഷയാണിത് എന്ത് വേണമെങ്കിലും ചെയ്തെങ്കിലും ഫുട്ബോള്‍ സീസണ്‍ തുടങ്ങാന്‍ ശ്രമിക്കുക. ഇന്ത്യയ്ക്ക് ഇപ്പോള്‍ മത്സരാത്മക ഫുട്ബോള്‍ അത്യാവശ്യമാണ്.ഞങ്ങളുടെ കോപവും നിരാശയും ഇപ്പോള്‍ വ്യാകുലതയാക്കി മാറിയിരിക്കുന്നു. ഞങ്ങള്‍ ഇഷ്ടപ്പെടുന്ന ഈ കളി കളിക്കാനുള്ള ആകുലതയാണിത് ഞങ്ങളുടെ കുടുംബങ്ങള്‍ക്കും ആരാധകര്‍ക്കും വേണ്ടി.

ഞങ്ങള്‍ തയ്യാറാണ് പ്രൊഫഷണലായും പ്രതിജ്ഞാബദ്ധമായും. ഞങ്ങളെ കളിക്കാനായി വിളിക്കുന്ന നിമിഷം തന്നെ മൈതാനത്തേക്ക് ഇറങ്ങും. ഞങ്ങളുടെ ഈ ആവേശത്തിന് സമാനമായ സത്യസന്ധ ഉദ്ദേശം ഫുട്ബോള്‍ നിയന്ത്രിക്കുന്നവര്‍ കാണിക്കണമെന്ന് മാത്രമാണ് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നത്. നാളുകളായി ഇരുട്ടിന്റെ തുരങ്കത്തിലാണ് ഞങ്ങള്‍. ഇനി കുറച്ച് വെളിച്ചം വേണം,'' എന്ന് പ്രസ്താവനയില്‍ പറയുന്നു.

''ഇത് ഇനി താമസമല്ല നിശ്ചലാവസ്ഥയാണ്. കോച്ചുകള്‍, ആരാധകര്‍, സ്റ്റാഫ് അംഗങ്ങള്‍, കളിക്കാര്‍ എല്ലാവരും ഇതില്‍ കുടുങ്ങിയിരിക്കുകയാണ്. നമ്മള്‍ ഇത്രയും പരിശ്രമിച്ചപ്പോള്‍, ഇങ്ങനെ നിശ്ശബ്ദമായി സീസണ്‍ ഇല്ലാതാകുന്നത് സഹിക്കാനാവില്ല.ഇന്ത്യന്‍ ഫുട്ബോള്‍ സമൂഹം മുഴുവന്‍ ഇപ്പോള്‍ അനിശ്ചിതത്വത്തിലാണ്. സ്വപ്നങ്ങള്‍ നിലച്ചിരിക്കുന്നു, ഭാവി ചോദ്യം ചെയ്യപ്പെടുന്നു. ഓരോ ദിവസവും നാം കാത്തിരിക്കുമ്പോള്‍ ഇന്ത്യന്‍ ഫുട്ബോള്‍ രക്തസ്രാവമാവുകയാണ്. ഇപ്പോള്‍ തന്നെ നടപടി വേണം-ഇന്ത്യന്‍ ഡിഫന്‍ഡര്‍ സന്ദേശ് ജിംഗന്‍ തന്റെ വീഡിയോ പ്രസംഗത്തില്‍ പറഞ്ഞു.

നിലവിലെ നിലപാടുകള്‍ മൂലം കേരള ബ്ലാസ്റ്റേഴ്സ്, മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്, ഒഡീഷ എഫ്.സി. എന്നീ മൂന്ന് ക്ലബ്ബുകള്‍ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിയിട്ടുണ്ട്.കേരള ബ്ലാസ്റ്റേഴ്സ് നായകന്‍ അഡ്രിയന്‍ ലൂന പറഞ്ഞു: ''ഇത് ഇനി സാധാരണ പ്രതിസന്ധിയല്ല, ഇന്ത്യന്‍ ഫുട്ബോളിന്റെ അസ്തിത്വത്തിനുള്ള ഭീഷണിയാണ്.'' . ''അഭ്യര്‍ത്ഥനകളുടെ കാലം കഴിഞ്ഞു. ക്ഷമ ഇപ്പോള്‍ ആശങ്കയായി മാറിയിരിക്കുന്നു. അനേകം പേരുടെ ഉപജീവനം അപകടത്തിലാണ്. ഫുട്ബോളില്‍ ഉള്‍പ്പെട്ട എല്ലാവരുടെയും നിലനില്‍പ്പിനായി, ഉടന്‍ നടപടിയും പരിഹാരവും വേണം-അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.






Next Story

RELATED STORIES

Share it