Football

സെനഗല്‍ താരം മുസ്തഫ നിംഗ് കേരള ബ്ലാസ്റ്റേഴ്‌സില്‍

ഡക്കര്‍ ആണ് മുസ്തഫയുടെ ജന്മദേശം. സെനഗല്‍ പൗരനായ മുസ്തഫ നിംഗ് മുമ്പ് ലെയ്ഡ എസ്‌പോര്‍ട്ടിയു, സിഡി എബ്രോ, എസ്ഡി അമോറെബീറ്റ, സിഡി സരിനേന, യുഡി ലോഗ്രോണ്‍സ് , അന്‍ഡോറ സിഎഫ്, എസ് ഡി ഇജിയാ എന്നീ ക്ലബ്ബുകള്‍ക്കുവേണ്ടി കളിച്ചിട്ടുണ്ട്. കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ സെന്‍ട്രല്‍ മിഡ് ഫീല്‍ഡര്‍ സ്ഥാനത്തായിരിക്കും മുസ്തഫ നിലയുറപ്പിക്കുന്നത്

സെനഗല്‍ താരം മുസ്തഫ നിംഗ് കേരള ബ്ലാസ്റ്റേഴ്‌സില്‍
X

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ്(ഐഎസ്എല്‍)ന്റെ വരുന്ന സീസണിലേക്കായി സെനഗല്‍ താരം മൊഹമ്മദ് മുസ്തഫ നിംഗുമായി കേരള ബ്ലാസ്റ്റേഴ്‌സ് കരാര്‍ ഒപ്പിട്ടു. ഡക്കര്‍ ആണ് മുസ്തഫയുടെ ജന്മദേശം. സെനഗല്‍ പൗരനായ മുസ്തഫ നിംഗ് മുമ്പ് ലെയ്ഡ എസ്‌പോര്‍ട്ടിയു, സിഡി എബ്രോ, എസ്ഡി അമോറെബീറ്റ, സിഡി സരിനേന, യുഡി ലോഗ്രോണ്‍സ് , അന്‍ഡോറ സിഎഫ്, എസ് ഡി ഇജിയാ എന്നീ ക്ലബ്ബുകള്‍ക്കുവേണ്ടി കളിച്ചിട്ടുണ്ട്. കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ സെന്‍ട്രല്‍ മിഡ് ഫീല്‍ഡര്‍ സ്ഥാനത്തായിരിക്കും മുസ്തഫ നിലയുറപ്പിക്കുന്നത്. 184സെന്റിമീറ്റര്‍ ഉയരമുള്ള മുസ്തഫ ടീമിന്റെ മിഡ് ഫീല്‍ഡ് നിരയില്‍ മുതല്‍ക്കൂട്ടാകും.മിഡ് ഫീല്‍ഡ് നിരയില്‍ മികച്ച നീക്കങ്ങള്‍ നടത്താന്‍ സാധിക്കുന്ന മുസ്തഫയെ പോലെയൊരു കളിക്കാരനെ ലഭിച്ചതില്‍ വളരെ അഭിമാനവും സന്തോഷവുമുണ്ടെന്ന് കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഹെഡ് കോച്ച് ഇല്‍ക്കോ ഷട്ടോരി അഭിപ്രായപ്പെട്ടു.പരസ്പര സഹകരണത്തോടെ ടീമിനെ ഒന്നിച്ചൊന്നായി കൂട്ടിച്ചേര്‍ത്തു മുന്നോട്ടു പോകാന്‍ അധിക പരിശ്രമം നടത്തുന്ന മുസ്തഫയെപ്പോലുള്ള കളിക്കാര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ തനിക്ക് അതിയായ അഭിമാനമുണ്ടെന്ന് മുസ്തഫ നിംഗ് പറഞ്ഞു.ടീമിനായി കളി ആരംഭിക്കുവാന്‍ താന്‍ ആവേശത്തോടെ കാത്തിരിക്കുകയാണ്. ഇന്ത്യന്‍ ഫുട്‌ബോളിനെക്കുറിച്ച് കൂടുതലറിയാനും കേരളത്തിന്റെ അതിശയകരമായ സംസ്‌കാരം കണ്ടെത്താനുമുള്ള ഈ അവസരത്തെ താന്‍ വളരെ ജിജ്ഞാസയോടെ കാണുന്നു. മൈതാനത്ത് ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുകയും, ടീമിന്റെ ലക്ഷ്യങ്ങള്‍ക്കായി പോരാടുകയുമാണ് ആത്യന്തിക ലക്ഷ്യമെന്നും മുസ്തഫ നിംഗ് പറയുന്നു.

Next Story

RELATED STORIES

Share it