You Searched For "contract sign"

കരാറുകാരന്റെ ആത്മഹത്യ: ചെറുപുഴ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് രാജിവച്ചു

8 Sep 2019 1:00 PM GMT
മലയോരമേഖലയില്‍ കെട്ടിടനിര്‍മാണ കരാര്‍ പ്രവൃത്തിയില്‍ ഏര്‍പ്പെട്ടിരുന്ന ചെറുപുഴ ചൂരപ്പടവിലെ മുതുപാറക്കുന്നേല്‍ ജോസഫിന്റെ മരണവുമായി ബന്ധപ്പെട്ട് സുരേഷ് കുമാര്‍ അംഗമായ ട്രസ്റ്റിനെതിരേ ആരോപണമുയര്‍ന്ന സാഹചര്യത്തിലാണ് രാജി.

മുഹമ്മദ് റാഫി കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് മടങ്ങിയെത്തുന്നു

28 Aug 2019 12:27 PM GMT
എടികെയിലൂടെ ഐഎസ്എല്ലില്‍ എത്തിയ റാഫി ഐഎസ്എല്‍ മൂന്നാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിനായി കളിച്ചിരുന്നു. 2015 ഐഎസ്എല്ലിലെ എമേര്‍ജിങ് പ്ലയെര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം നേടിയ റാഫി ചെന്നൈ എഫ്‌സി, ചര്‍ച്ചില്‍ ബ്രദേഴ്സ്, മുംബൈ എഫ്‌സി, ഡിഎസ്‌കെ ശിവാജിയന്‍സ്, മുംബൈ ടൈഗേഴ്സ് എന്നീ ക്ലബ്ബുകള്‍ക്കായും കളിച്ചിട്ടുണ്ട്.രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം കേരള ബ്ലാസ്റ്റേഴ്‌സില്‍ തിരിച്ചെത്തുന്നതില്‍ താന്‍ അതീവ സന്തുഷ്ടനാണെന്ന് മുഹമ്മദ് റാഫി പറഞ്ഞു

ബ്രസീലിയന്‍ സെന്റര്‍ ബാക്ക് ജെയ്റോ റോഡ്രിഗസ് കേരള ബ്ലാസ്റ്റേഴ്‌സില്‍

21 Aug 2019 11:20 AM GMT
ജെയ്റോ ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധ നിരയില്‍ സെന്റര്‍ ബാക്ക് പൊസിഷനിലേക്കാണ് എത്തുക. 2009ല്‍ ബ്രസീലിയന്‍ ക്ലബായ ഗോയസ് എസ്‌പോര്‍ടെയില്‍ തന്റെ ഫുട്ബാള്‍ കരിയര്‍ ആരംഭിച്ച ജെയ്റോ റോഡ്രിഗസ് പിന്നീട് സാന്റോസ് എഫ്‌സി, അമേരിക്ക എഫ്‌സി, ബോട്ടേവ് വ്രാറ്റ്‌സാ, ട്രോഫെന്‍സ്, നെഫ്റ്റ്ചി ബകു, സെപഹാന്‍, മോന്റെ യമഗതാ, പേര്‍സേലാ തുടങ്ങിയ നിരവധി ക്ലബ്ബുകളില്‍ കളിച്ചിട്ടുണ്ട്

ഇന്ത്യന്‍ വിംഗര്‍ സത്യസെന്‍സിംഗ് കേരള ബ്ലാസ്റ്റേഴ്‌സില്‍

17 Aug 2019 12:09 PM GMT
27വയസ്സുകാരനായ സത്യസെന്‍ സിംഗ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിയില്‍ നിന്നാണ്‌കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സിയില്‍ എത്തിയത്. 2015മുതല്‍ ഐഎസ്എല്ലില്‍ കളിച്ചു വരുന്ന സത്യസെന്‍ സിംഗ്, മുന്‍പ് ഡല്‍ഹിഡൈനാമോസ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി, ഡിഎസ്‌കെ ശിവാജിയന്‍സ്, സാല്‍ഗോക്കര്‍ എഫ്‌സി, റോയല്‍വാഹിങ്ഡോഹ് തുടങ്ങിയ ക്ലബ്ബുകളിലും കളിച്ചിട്ടുണ്ട്. കൂടാതെ നിരവധി തവണ ഇന്ത്യന്‍ ദേശീയ ടീം ജഴ്സിയുംഅണിഞ്ഞിട്ടുണ്ട്

സന്തോഷ് ട്രോഫിയില്‍ ഗോവ ടീം ക്യാപ്റ്റനായിരുന്ന ജെസ്സെല്‍ കാര്‍നെറോ കേരള ബ്ലാസ്റ്റേഴ്‌സില്‍

14 Aug 2019 11:45 AM GMT
ഗോവയിലെ കര്‍ട്ടോറിം സ്വദേശിയായ ജെസ്സല്‍ ഡെംപോ സ്‌പോര്‍ട്ടിംഗ് ക്ലബില്‍ നിന്നാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സിയില്‍ എത്തുന്നത്. 2018-19 വര്‍ഷം പഞ്ചാബില്‍ നടന്ന സന്തോഷ് ട്രോഫിയില്‍ ഗോവ ടീം ക്യാപ്റ്റനായിരുന്നു ജെസ്സെല്‍. ടൂര്‍ണമെന്റില്‍ ടീം രണ്ടാം സ്ഥാനം നേടിയിരുന്നു. പ്രധാനമായും ലെഫ്റ്റ് ബാക്ക് പൊസിഷനില്‍ കളിക്കുന്ന ജെസ്സല്‍ മുമ്പ് സാല്‍ഗോക്കര്‍, എഫ്സി പൂനെ, ഡെംപോ എഫ്സി എന്നിവയ്ക്കായി കളിച്ചിട്ടുണ്ട്

ഡാരന്‍ കാള്‍ഡെയ്റ കേരള ബ്ലാസ്റ്റേഴ്‌സില്‍

7 Aug 2019 12:25 PM GMT
മഹീന്ദ്ര യുനൈറ്റഡിലാണ് ഡാരന്‍ തന്റെ കരിയര്‍ ആരംഭിച്ചത്. അവിടെനിന്നും സ്പാനിഷ് ലാ ലിഗാ വലെന്‍സിയ സിഎഫിനൊപ്പം അണ്ടര്‍ 18കളിക്കാര്‍ക്കായുള്ള ഒരു വര്‍ഷത്തെ പരിശീലനത്തിലും പങ്കെടുത്തിട്ടുണ്ട് മുന്‍ ബംഗളൂരു എഫ്സി കളിക്കാരനായ ഡാരന്‍ കല്‍ക്കത്ത ജയന്റ്‌സില്‍ ചേരുന്നതിന് മുമ്പ് എയര്‍ ഇന്ത്യ എഫ്സി, മുംബൈ എഫ്സി, എടികെ, ചെന്നൈ സിറ്റി എഫ്സി എന്നിവയ്ക്കായി കളിച്ചിട്ടുണ്ട്

അര്‍ജുന്‍ ജയരാജ് കേരള ബ്ലാസ്റ്റേഴ്‌സില്‍

31 July 2019 11:22 AM GMT
മികച്ച സാങ്കേതിക കഴിവുകളുള്ള വൈവിധ്യമാര്‍ന്ന കളിക്കാരനാണ് അര്‍ജുന്‍ എന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ് മുഖ്യപരിശീലകന്‍ ഷട്ടോരി പറഞ്ഞു. വിംഗ്, മിഡ് ഫീല്‍ഡ് തുടങ്ങി ഒന്നിലധികം സ്ഥാനങ്ങളില്‍ അദ്ദേഹത്തിന് കളിക്കാന്‍ കഴിയുമെന്നും ഷട്ടോരി പറഞ്ഞു. തന്റെ സ്വപ്‌നം സാക്ഷാത്കരിച്ചതിന് കേരള ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റിന് നന്ദി പറയുന്നുവെന്ന് അര്‍ജുന്‍ ജയരാജ്

കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഗോള്‍വല ഇനി ടി പി രഹനേഷ് കാക്കും

24 July 2019 3:15 PM GMT
കോഴിക്കോട് സ്വദേശിയായ രഹനേഷ് ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ മികച്ച ഗോള്‍ കീപ്പര്‍മാരില്‍ ഒരാളാണ്. ഐഎസ്എല്ലിന്റെ 2015 സീസണില്‍ മറ്റ് ഗോള്‍കീപ്പര്‍മാരെ അപേക്ഷിച്ച് ഏറ്റവും കൂടുതല്‍ സേവുകള്‍ നടത്തിയ രഹനേഷ് അതേവര്‍ഷം നാല് ക്ലീന്‍ ഷീറ്റുകള്‍ കരസ്ഥമാക്കി ഏറ്റവും കൂടുതല്‍ നേട്ടം കൊയ്ത ഇന്ത്യന്‍ ഗോള്‍കീപ്പറായി മാറി. മുന്‍പ് ഒഎന്‍ജിസി, മുംബൈ ടൈഗേഴ്സ്, ഈസ്റ്റ് ബംഗാള്‍, ഷില്ലോങ് ലാജോങ്, രംഗ്ധാജീദ് യുനൈറ്റഡ് തുടങ്ങിയ ടീമുകള്‍ക്കായി രഹനേഷ് കളിച്ചിട്ടുണ്ട്. 2015-16വര്‍ഷത്തില്‍ ദേശീയ അണ്ടര്‍ 23 ഫുട്‌ബോള്‍ ടീമിലും 2017ല്‍ ദേശീയ ഫുട്‌ബോള്‍ ടീമിലും അംഗമായിരുന്നു

സെനഗല്‍ താരം മുസ്തഫ നിംഗ് കേരള ബ്ലാസ്റ്റേഴ്‌സില്‍

17 July 2019 1:31 PM GMT
ഡക്കര്‍ ആണ് മുസ്തഫയുടെ ജന്മദേശം. സെനഗല്‍ പൗരനായ മുസ്തഫ നിംഗ് മുമ്പ് ലെയ്ഡ എസ്‌പോര്‍ട്ടിയു, സിഡി എബ്രോ, എസ്ഡി അമോറെബീറ്റ, സിഡി സരിനേന, യുഡി ലോഗ്രോണ്‍സ് , അന്‍ഡോറ സിഎഫ്, എസ് ഡി ഇജിയാ എന്നീ ക്ലബ്ബുകള്‍ക്കുവേണ്ടി കളിച്ചിട്ടുണ്ട്. കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ സെന്‍ട്രല്‍ മിഡ് ഫീല്‍ഡര്‍ സ്ഥാനത്തായിരിക്കും മുസ്തഫ നിലയുറപ്പിക്കുന്നത്

കോഴിക്കോട് സ്വദേശി ഷിബിന്‍ രാജ് കേരള ബ്ലാസ്റ്റേഴ്സില്‍

3 July 2019 1:57 PM GMT
ഒരു മലയാളി എന്ന നിലയില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാഗമാവുക എന്നത് മഹത്തായ ഒരു അനുഭവമാണെന്നും ഇതൊരു തുടക്കം മാത്രമാണെന്നും ഷിബിന്‍ രാജ് പറഞ്ഞു. ഷിബിന്‍ കഴിവും മികച്ച ശാരീരികക്ഷമതയുമുളള മികച്ച കളിക്കാരനാണെന്ന് കേരള ബ്ലാസ്റ്റേഴ്സ് മുഖ്യ പരിശീലകന്‍ എല്‍ക്കോ ഷട്ടോരി പറഞ്ഞു.മികച്ച പരിശീലനം നല്‍കി അദ്ദേഹത്തിന്റെ കഴിവ് വികസിപ്പിക്കുന്നതിനുളള വേദിയൊരുക്കാമെന്ന് തങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്നും എല്‍ക്കോ ഷട്ടോരി പറഞ്ഞു

ഡച്ച് സെന്‍ട്രല്‍ ബാക് ജിയാനി സുയിവെര്‍ലൂണ്‍ കേരള ബ്ലാസ്റ്റേഴ്സില്‍

26 Jun 2019 2:20 PM GMT
സൂയിവെര്‍ലൂണ്‍ തന്റെ ഫുട്ബോള്‍ കരിയേര്‍ ആരംഭിക്കുന്നത് ഫെയെനൂര്‍ഡ് ക്ലബ്ബിന്റെ യുവ ടീമിലൂടെയാണ്.2004 ല്‍ ഫെയെനൂര്‍ഡ് സീനിയര്‍ ടീമിന് വേണ്ടി അരങ്ങേറ്റം കുറിച്ചു. പ്രീമിയര്‍ ലീഗിലും ലാലീഗയിലും മല്ലോര്‍ക്കയ്ക് വേണ്ടി കളിച്ചു. പിന്നീട് ഡച്ച് ഫുട്‌ബോളിലേക്കു തിരികെയെത്തിയ അദ്ദേഹം കള്‍ച്ചറല്‍ ലിയോനിസ്സയ്ക് വേണ്ടി രണ്ടു സീസണുകളില്‍ കുപ്പായമണിഞ്ഞു.നെതിര്‍ലാന്‍ഡ് അണ്ടര്‍ 19 യൂറോപ്യന്‍ ചാംപ്യന്മാരായപ്പോള്‍ ടീമംഗമായിരുന്നു സൂയിവേര്‍ലുണ്‍.2018ല്‍ ഡല്‍ഹി ഡൈനോമോസിന്റെ താരമായി ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ എത്തി

കെ പി രാഹുല്‍ കേരള ബ്ലാസ്റ്റേഴ്സില്‍

20 Jun 2019 1:58 PM GMT
ബ്ലാസ്റ്റേഴ്സില്‍ എത്തും മുന്‍പ് ഇന്ത്യന്‍ ആരോസ് ടീമില്‍ അംഗമായിരുന്നു കെ പി രാഹുല്‍.സ്വന്തം നാടിന്റെ ടീമിന് വേണ്ടി കളിക്കാന്‍ കഴിയുന്നതില്‍ അവസരം കിട്ടിയതില്‍ അതിയായി സന്തോഷിക്കുന്നതായും, ക്ലബ്ബിന്റെ ലക്ഷ്യത്തിനൊത്തു മുന്നേറാന്‍ താന്‍ എല്ലാ പരിശ്രമങ്ങളും നടത്തുമെന്നും രാഹുല്‍ പറഞ്ഞു

സ്പാനിഷ് അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ സെര്‍ജിയോ സിഡോന്ച കേരളാ ബ്ലാസ്റ്റേഴ്സില്‍

12 Jun 2019 11:00 AM GMT
മാഡ്രിഡിലെ എല്‍ എസ്‌കോറിയയില്‍ ജനിച്ച സിഡോന്ച , അത് ലറ്റിക്കോ മാഡ്രിഡിന്റെ യുവ ടീമില്‍ കളിച്ചു വളര്‍ന്ന് അവരുടെ സി ടീമിലും, ബി ടീമിലും അംഗമായി.2018-19 ഇല്‍ ജെംഷെഡ്പുര്‍ എഫ് സി യ്ക്ക് വേണ്ടി കളിച്ചുകൊണ്ടു ഐ എസ് എല്ലില്‍ അരങ്ങേറ്റം കുറിച്ചു. റയല്‍ സാരഗോസാ, അല്‍ബാസെ റ്റെ, പൊന്‍ഫെറാഡിന തുടങ്ങിയ സ്പാനിഷ് ക്ലബ്ബ്കള്‍ക്കു വേണ്ടിയും 28 കാരനായ സെര്‍ജിയോ സിഡോന്ച കളിച്ചിട്ടുണ്ട്

നൈജീരിയന്‍ സെന്റര്‍ ഫോര്‍വേഡ് ബര്‍ത്തലോമിയോ ഓഗ്ബചെ കേരള ബ്ലാസ്റ്റേഴ്‌സില്‍

6 Jun 2019 11:51 AM GMT
ഫ്രാന്‍സ് ,സ്‌പെയ്ന്‍,ഇംഗ്ലണ്ട്, നെതര്‍ലന്‍ഡ്സ്,ഗ്രീസ്, യൂ എ ഇ തുടങ്ങിയ രാജ്യങ്ങളിലെ ക്ലബ്ബുകള്‍ക്ക് വേണ്ടി മികച്ച പ്രകടനങ്ങള്‍ നടത്തിയ ശേഷം 2018 ലാണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് വേണ്ടി ഐ എസ് എല്‍ ടൂര്‍ണമെന്റില്‍ ബൂട്ടണിയുന്നത്. 2002 മുതല്‍ 2005 വരെ നൈജീരിയന്‍ ദേശീയ ടീമില്‍ അംഗമായിരുന്നു. 2002 സൗത്ത് കൊറിയന്‍ ലോകകപ്പില്‍ നൈജീരിയക്കു വേണ്ടി കളിച്ചു
Share it
Top