Football

മാസിഡോണിയന്‍ സെന്റര്‍ ബാക്ക് വ്‌ളാറ്റ്‌കോ ഡ്രോബറോവ് കേരള ബ്ലാസ്റ്റേഴ്സില്‍

27 കാരനായ ഡ്രോബറോവ് തന്റെ ഫുട്‌ബോള്‍ ജീവിതം ആരംഭിച്ചത് മാസിഡോണയിലെ ഏറ്റവും മികച്ച ഫുട്‌ബോള്‍ ക്ലബ്ബായ എഫ്കെ വര്‍ദറുമായിട്ടാണ്. പിന്നീട് എഫ്‌കെ സ്‌കോപ്‌ജെ, നാപ്രെഡോക് കിസെവോ, ടെടെക്‌സ് ടെറ്റെവോ, മുര്‍സിലാഗോസ് എഫ്‌സി, എഫ്‌സി യുറാര്‍ട്ടു യെരേവന്‍, അരിസ് ലിമാസ്സോള്‍, ഓഹോദ് അല്‍ മദീന എന്നീ ക്ലബ്ബുകള്‍ക്കായും വ്‌ളാറ്റ്‌കോ ബൂട്ടണിഞ്ഞിട്ടുണ്ട്

മാസിഡോണിയന്‍ സെന്റര്‍ ബാക്ക് വ്‌ളാറ്റ്‌കോ ഡ്രോബറോവ് കേരള ബ്ലാസ്റ്റേഴ്സില്‍
X

കൊച്ചി: മാസിഡോണിയന്‍ സെന്റര്‍ ബാക്ക് വ്‌ളാറ്റ്‌കോ ഡ്രോബറോവ് ഐഎസ്എല്‍ ആറാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുമായി കരാര്‍ ഒപ്പുവെച്ചു. 27 കാരനായ ഡ്രോബറോവ് തന്റെ ഫുട്‌ബോള്‍ ജീവിതം ആരംഭിച്ചത് മാസിഡോണയിലെ ഏറ്റവും മികച്ച ഫുട്‌ബോള്‍ ക്ലബ്ബായ എഫ്കെ വര്‍ദറുമായിട്ടാണ്. പിന്നീട് എഫ്‌കെ സ്‌കോപ്‌ജെ, നാപ്രെഡോക് കിസെവോ, ടെടെക്‌സ് ടെറ്റെവോ, മുര്‍സിലാഗോസ് എഫ്‌സി, എഫ്‌സി യുറാര്‍ട്ടു യെരേവന്‍, അരിസ് ലിമാസ്സോള്‍, ഓഹോദ് അല്‍ മദീന എന്നീ ക്ലബ്ബുകള്‍ക്കായും വ്‌ളാറ്റ്‌കോ ബൂട്ടണിഞ്ഞിട്ടുണ്ട്.

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമെന്ന് വ്‌ളാറ്റ്‌കോ ഡ്രോബറോവ് പറഞ്ഞു.കെബിഎഫ്സി കുടുംബത്തിലെ എല്ലാ ആരാധകര്‍ക്കും, അഭിമാനിക്കാന്‍ കഴിയുന്ന തരത്തില്‍ ഏറ്റവും മികച്ച പ്രകടനം നടത്താന്‍ താന്‍ പരമാവധി ശ്രമിക്കുമെന്ന് ഉറപ്പ് നല്‍കുന്നു. ഈ ക്ലബ് ഒന്നാമതെത്താന്‍ അര്‍ഹമാണ്. ക്ലബ്ബിനായി കളിക്കാന്‍ കാത്തിരിക്കുകയാണ് ഒപ്പം മൈതാനത്ത് തന്റെ ഏറ്റവും മികച്ച പ്രകടനം നല്‍കുമെന്നും വ്‌ളാറ്റ്‌കോ ഡ്രോബറോവ് പറഞ്ഞു.

Next Story

RELATED STORIES

Share it