Sub Lead

പുതിയ ആക്രമണ പരമ്പരയില്‍ 100 മിസൈലുകളും 200 റോക്കറ്റുകളും പ്രയോഗിച്ചതായി ഇറാന്‍

പുതിയ ആക്രമണ പരമ്പരയില്‍ 100 മിസൈലുകളും 200 റോക്കറ്റുകളും പ്രയോഗിച്ചതായി ഇറാന്‍
X

ഐആര്‍ജിസിയുടെ പുതിയ ആക്രമണ പരമ്പരയില്‍ 100 മിസൈലുകളും ആക്രമണ ഡ്രോണുകളും ഉപയോഗിച്ചതായി ഐആര്‍ജിസി. ഇറാനും സഖ്യകക്ഷികളായ പ്രതിരോധ മുന്നണികളും നടത്തിയ ഏറ്റവും പുതിയ ആക്രമണ പരമ്പരയില്‍ 100-ലധികം ഹെവി മിസൈലുകളും ആക്രമണ ഡ്രോണുകളും കുറഞ്ഞത് 200 റോക്കറ്റുകളും ഉപയോഗിച്ചതായി ഐആര്‍ജിസി അറിയിച്ചതായി അല്‍ ജസീറ റിപോര്‍ട്ട് ചെയ്തു.

ഇസ്രായേലിലെ വിവിധ പ്രദേശങ്ങളേയും ഗള്‍ഫിലെ യുഎസ് സൈനിക കേന്ദ്രങ്ങളേയും ലക്ഷ്യമിട്ടാണ് ആക്രമണങ്ങള്‍ നടത്തിയതെന്ന് ഐആര്‍ജിസി പറഞ്ഞു. ബഹ്റൈനില്‍ യുഎസ് സേനയ്ക്ക് ആതിഥേയത്വം വഹിക്കുന്ന ഒരു കേന്ദ്രവും കുവൈത്തിലെ അല്‍-അദിരി ബേസിലെ ഒരു യുഎസ് ഹെലികോപ്റ്റര്‍ യൂണിറ്റും ഇതില്‍ ഉള്‍പ്പെടുന്നു. അവിടെ ഒരു ഹെലികോപ്റ്റര്‍ നശിപ്പിക്കപ്പെട്ടതായി ഐആര്‍ജിസി അവകാശപ്പെടുന്നു. ആക്രമണങ്ങള്‍ പൂര്‍ണ തീവ്രതയോടെയും ശക്തിയോടെയും തുടരുമെന്ന് ഐആര്‍ജിസി മുന്നറിയിപ്പ് നല്‍കി.

Next Story

RELATED STORIES

Share it