Latest News

കോഴിക്കോട്ട് അനധികൃതമായി സൂക്ഷിച്ച 64ഗ്യാസ് സിലിണ്ടറുകള്‍ പിടികൂടി

കോഴിക്കോട്ട് അനധികൃതമായി സൂക്ഷിച്ച 64ഗ്യാസ് സിലിണ്ടറുകള്‍ പിടികൂടി
X

കോഴിക്കോട്: അനധികൃതമായി സൂക്ഷിച്ച 64ഗ്യാസ് സിലിണ്ടറുകള്‍ പിടികൂടി. കോഴിക്കോട് പെരുമണ്ണ ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള വള്ളിക്കുന്ന് അഞ്ചുമാവ് ഇളമനപ്പാടം എടച്ചേരിത്താഴത്താണ് സംഭവം. 60 എണ്ണം കാലിയും നാലെണ്ണം ഗ്യാസ് നിറച്ചതുമായിരുന്നു. പിടിച്ചെടുത്ത സിലിണ്ടറുകള്‍ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.

ജില്ലാ സപ്ലൈ ഓഫീസര്‍ ആര്‍ ബോബന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് സ്വകാര്യ വ്യക്തിയുടെ ആളൊഴിഞ്ഞ പറമ്പില്‍ കൂട്ടിയിട്ടിരുന്ന ഗ്യാസ് സിലിണ്ടറുകള്‍ പിടിച്ചെടുത്തത്. ഒരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ ജനവാസ കേന്ദ്രത്തില്‍ ഗ്യാസ് സിലിണ്ടറുകള്‍ സൂക്ഷിച്ചവരെ കണ്ടെത്തി കര്‍ശന നിയമ നടപടി സ്വീകരിക്കുമെന്ന് കോഴിക്കോട് ജില്ലാ സപ്ലൈ ഓഫീസര്‍ പറഞ്ഞു.

Next Story

RELATED STORIES

Share it