'ഹോം സ്റ്റേഡിയം ആന്തം ' ; കേരള ബ്ലാസ്റ്റേഴ്സ് ആരാധകര്‍ക്ക് രചനകള്‍ തയാറാക്കി നല്‍കാം
ആരാധകര്‍ക്കായി പ്രത്യേകം സംഘടിപ്പിക്കുന്ന പരിപാടികളുടെ ഭാഗമായാണ് മല്‍സരം ഒരുക്കുന്നത്. ഇന്ത്യന്‍ സൂപ്പര്‍ ലീഗ്(ഐഎസ്എല്‍) ന്റെ വരാനിരിക്കുന്ന സീസണില്‍ ബ്ലാസ്റ്റേഴ്സിന്റെ ഹോം സ്റ്റേഡിയമായ കൊച്ചിയില്‍ കളികള്‍ക്കിടെ ഈ സംഗീതമാകും പ്ലേ ചെയ്യപ്പെടുക. ആരാധകര്‍ക്ക് മികച്ച സംഗീത രചനകള്‍ സംയോജിപ്പിച്ച് അവരുടെ പ്രിയപ്പെട്ട ടീമിനായി ഗാനം സൃഷ്ടിക്കാം. വിജയികള്‍ക്ക് അവരുടെ സംഗീതം ബ്ലാസ്റ്റേഴ്സിന്റെ ഹോം മല്‍സരങ്ങള്‍ക്കിടയില്‍ സ്റ്റേഡിയത്തില്‍ ആസ്വദിക്കാം
കൊച്ചി:രാജ്യത്തേറ്റവും കൂടുതല്‍ ആരാധകരുള്ള ഐഎസ്എല്‍ ടീമായ കേരള ബ്ലാസ്റ്റേഴ്സ് ആരാധകരില്‍ നിന്നും 'ഹോം സ്റ്റേഡിയം ആന്തം' ക്ഷണിച്ചു. ആരാധകര്‍ക്കായി പ്രത്യേകം സംഘടിപ്പിക്കുന്ന പരിപാടികളുടെ ഭാഗമായാണ് മല്‍സരം ഒരുക്കുന്നത്. ഇന്ത്യന്‍ സൂപ്പര്‍ ലീഗ്(ഐഎസ്എല്‍) ന്റെ വരാനിരിക്കുന്ന സീസണില്‍ ബ്ലാസ്റ്റേഴ്സിന്റെ ഹോം സ്റ്റേഡിയമായ കൊച്ചിയില്‍ കളികള്‍ക്കിടെ ഈ സംഗീതമാകും പ്ലേ ചെയ്യപ്പെടുക.
ആരാധകര്‍ക്ക് മികച്ച സംഗീത രചനകള്‍ സംയോജിപ്പിച്ച് അവരുടെ പ്രിയപ്പെട്ട ടീമിനായി ഗാനം സൃഷ്ടിക്കാം. തുടര്‍ന്ന് അവയുടെ യഥാര്‍ഥ രചനകള്‍ എംപി 4 ഫോര്‍മാറ്റില്‍ http://www.keralablastersfc.in എന്ന വെബ്സൈറ്റില്‍ 'ഹോം സ്റ്റേഡിയം ആന്തം കോണ്ടെസ്റ്റ്' എന്ന ടാബില്‍ അപ്ലോഡ് ചെയ്യാം.ഏറ്റവും അനുയോജ്യമായ അടിക്കുറിപ്പ് ഉപയോഗിച്ച് സൃഷ്ടിയുടെ ശീര്‍ഷകം തയ്യാറാക്കുക. വിജയികള്‍ക്ക് അവരുടെ സംഗീതം ബ്ലാസ്റ്റേഴ്സിന്റെ ഹോം മല്‍സരങ്ങള്‍ക്കിടയില്‍ സ്റ്റേഡിയത്തില്‍ ആസ്വദിക്കാമെന്ന് ക്ലബ്ബ് മാനേജ്മെന്റ് അറിയിച്ചു
RELATED STORIES
'കൈവെട്ടും കാല്‍വെട്ടും തലവെട്ടി ചെങ്കൊടിനാട്ടും': കൊലവിളി...
1 July 2022 2:42 PM GMTവി.ആർ.സന്തോഷ് ഡെപ്യൂട്ടി ഡയറക്ടറായി ചുമതലയേറ്റു
1 July 2022 2:24 PM GMTആലുവയില്‍ ആദായനികുതി ഉദ്യോഗസ്ഥര്‍ ചമഞ്ഞ് വീട്ടില്‍ നിന്ന്...
1 July 2022 1:56 PM GMTഎകെജി സെന്റര്‍ ആക്രമണം; ഇങ്ങനെ ഒരു അബദ്ധം ചെയ്യാന്‍ മാത്രം വിഡ്ഢികളല്ല ...
1 July 2022 1:51 PM GMTഅന്താരാഷ്ട്ര വനിതാ ചലച്ചിത്രമേള: ഓണ്‍ലൈന്‍ ഡെലിഗേറ്റ് രജിസ്ട്രേഷന്...
1 July 2022 1:11 PM GMTഅട്ടപ്പാടിയിലെ കൊലപാതകം: മര്‍ദ്ദിച്ചത് വടികളും ഇരുമ്പ് പൈപ്പും...
1 July 2022 1:07 PM GMT