Football

പരാജയത്തില്‍ നിന്നും കഷ്ടിച്ച് രക്ഷപെട്ട് ബ്ലാസ്‌റ്റേഴ്‌സ്;ജംഷഡ്പൂരിനെതിരെ പൊരുതി നേടിയ സമനിലയ്ക്ക് വിജയത്തിന്റെ തിളക്കം

രണ്ടു ഗോളുകള്‍ക്ക് പിന്നില്‍ നിന്നശേഷം പൊരുതി നേടിയ സമനിലയ്ക്ക് വിജയത്തിന്റെ തിളക്കമാണ്. ജംഷഡ് പൂര്‍ എഫ്‌സിക്കായി 33ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ പീറ്റിയും,ബ്ലാസ്റ്റേഴ്‌സിന്റെ മുന്‍ താരം സി കെ വിനീത് 71ാം മിനിട്ടിലും ഗോള്‍ നേടിയപ്പോള്‍ 75ാം മിനിട്ടിലും 85ാം മിനിട്ടിലും മെസി ബൗളിയുടെ വകയായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ രണ്ട് ഗോളും

പരാജയത്തില്‍ നിന്നും കഷ്ടിച്ച് രക്ഷപെട്ട്  ബ്ലാസ്‌റ്റേഴ്‌സ്;ജംഷഡ്പൂരിനെതിരെ പൊരുതി നേടിയ സമനിലയ്ക്ക് വിജയത്തിന്റെ തിളക്കം
X

കൊച്ചി: സ്വന്തം മൈതാനത്ത്് രണ്ടാം വിജയം ലക്ഷ്യമിട്ട് ഇറങ്ങിയ കേരള ബ്ലാസ്‌റ്റേഴ്‌സ് പരാജയത്തില്‍ കഷ്ടിച്ച് രക്ഷപെട്ടു.രണ്ടു ഗോളുകള്‍ക്ക് പിന്നില്‍ നിന്നശേഷം പൊരുതി നേടിയ സമനിലയ്ക്ക് വിജയത്തിന്റെ തിളക്കമാണ്. ജംഷഡ് പൂര്‍ എഫ്‌സിക്കായി 33ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂ ടിരിയും,ബ്ലാസ്റ്റേഴ്‌സിന്റെ മുന്‍ താരം സി കെ വിനീത് 71ാം മിനിട്ടിലും ഗോള്‍ നേടിയപ്പോള്‍ 75ാം മിനിട്ടിലും 85ാം മിനിട്ടിലും മെസി ബൗളിയുടെ വകയായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ രണ്ട് ഗോളും.തുടക്കം മുതല്‍ ആവേശകരമായ മല്‍സരത്തിനായിരുന്നു ഇന്ന് കലൂര്‍ രാജ്യാന്തര സ്‌റ്റേഡിയം സാക്ഷ്യം വഹിച്ചത്.ആദ്യം രണ്ട് ഗോളുകള്‍ക്ക് പിന്നില്‍ നില്‍ക്കുക. ഒടുവില്‍ പരാജയം മുന്നില്‍ കണ്ടപ്പോള്‍ രണ്ട് ഗോളുകള്‍ തിരിച്ചടിച്ച് സമനില പിടിക്കുക. എല്ലാംകൊണ്ട് സമീപകാലത്ത് ഏറെ ഓര്‍ത്തിരിക്കാവുന്ന മല്‍സരമായിരുന്നു കേരള ബ്ലാസറ്റേഴ്‌സ്-ജംഷഡ്പൂര്‍ എഫ്‌സി മല്‍സരം.

സമനിലയോടെ ജംഷഡ്പൂര്‍ പോയിന്റ് ടേബിളില്‍ മൂന്നാം സ്ഥാനത്തും ബ്ലാസ്റ്റേഴ്സ് ഏഴാം സ്ഥാനത്തുമാണ്. 4-2-3-1 ശൈലിയിലാണ് ഇരുടീമുകളും കളത്തിലിറങ്ങിയത്. പരിക്കേറ്റ ഒഗ്ബച്ചേ ഇന്നും പുറത്തിരുന്നതോടെ റാഫേല്‍ മെസി ബൗളിയെ മുന്നില്‍ നിര്‍ത്തിയാണ് ബ്ലാസ്റ്റേഴ്സ് കൊച്ചിയില്‍ ഇറങ്ങിയത്. പരിക്ക് മാറിയ മരിയോ ആര്‍ക്വസ് മധ്യനിരയില്‍ തിരിച്ചെത്തി. ക്യാപ്റ്റന്‍ സെര്‍ജിയോ സിഡോഞ്ച, ജീക്സണ്‍ സിങ്, സെയ്ത്യാസെന്‍ സിങ്, ഹാളീചരണ്‍ നര്‍സാറി എന്നിവര്‍ അര്‍ക്വസിനൊപ്പം മധ്യനിരയിലെത്തി. പ്രതിരോധത്തില്‍ മുഹമ്മദ് റാക്കിപ്പ്, ജെസെല്‍ കര്‍ണെയ്റോ, വ്ളാട്കോ ഡ്രോബറോവ്, രാജു ഗെയ്ക്ക് വാദ് എന്നിവരും ഗോള്‍ വല കാക്കാന്‍ ടി പി രഹ്നേഷും അണിനിരന്നു. സൂപ്പര്‍ സട്രൈക്കര്‍ സെര്‍ജിയോ കാസ്റ്റലിന്റെ അഭാവത്തില്‍ ജംഷഡ്പൂര്‍ നിരയില്‍ സുമീത് പാസിയും ഫാറൂഖ് ചൗധരിയുമായിരുന്നു സ്ട്രൈക്കര്‍മാര്‍. എയ്റ്റര്‍ റുയേഡ, പീറ്റി, ഐസക് വാല്‍മല്‍സൗമ, എമേഴ്സണ്‍ മൗറ എന്നിവര്‍ മധ്യനിരയില്‍ കളിച്ചു. ടിരി, നരേന്ദര്‍, റോബിന്‍ ഗുരുങ്, ജിതേന്ദ്ര സിങ് എന്നിവര്‍ പ്രതിരോധത്തിലും നിരന്നു. സുബ്രതോ പോളായിരുന്നു ഗോള്‍ കീപ്പര്‍.തുടര്‍ച്ചയായ സമനിലയും പരാജയവും നിമിത്തം പതിവിന് വിപരീതമായി സ്വന്തം മൈതാനത്ത് ബ്ലാസ്റ്റേഴ്‌സിന്റെ കളികാണാന്‍ 12,772 പേര്‍ മാത്രമാണ് എത്തിയത്. മഞ്ഞപ്പടയുടെ ആക്രമണത്തോടെയാണ് കളി തുടങ്ങിയത്. ഇടത് വശം വഴിയുള്ള മുന്നേറ്റത്തിനൊടുവില്‍ സെത്യാസെന്‍ ഉയര്‍ത്തി നല്‍കിയ പന്തിലേക്ക് മരിയോ ആര്‍ക്കെസ് ഉയര്‍ന്ന് ചാടിയെങ്കിലും ജംഷഡ്പൂര്‍ പ്രതിരോധം രക്ഷാകവചം തീര്‍ത്തു. കൂടുതല്‍ ഒത്തിണക്കതോടെ പന്ത് തട്ടുന്നതിന്റെ സൂചനകളാണ് ആദ്യമിനിട്ടുകളില്‍ ബ്ലാസ്റ്റേഴ്സ് നല്‍കിയത്. പരിക്കില്‍ നിന്ന് മുക്തനായി തിരികെയെത്തിയ മരിയോ ആര്‍ക്കെസിലൂടെയാണ് മഞ്ഞപ്പട കളി മെനഞ്ഞത്.


എന്നാല്‍ വൈകാതെ ജംഷ്ഡ്പൂര്‍ ബ്ലാസ്റ്റേഴ്സ് ബോക്സിലേക്ക് പട നയിച്ചു. ഗോളെന്ന് ഉറച്ച അവസരങ്ങള്‍ തുടക്കത്തില്‍ സന്ദര്‍ശക ടീമിന് മുതലാക്കാനായില്ല. ബ്ലാസ്റ്റേഴ്സിനെ അപേക്ഷിച്ച് പാസുകളിലെ കൃത്യത് ജംഷഡ്പൂരിനെ വേറിട്ട് നിര്‍ത്തി. ത്രൂ പാസുകളില്‍ പലപ്പോഴും അപകടംവിതച്ചാണ് അവരുടെ മധ്യനിര പന്ത് തട്ടിയത്. അതേ സമയം മിസ് പാസുകളുടെ ഘോഷയാത്രയാണ് ബ്ലാസ്റ്റേഴ്സിനെ വലച്ചത്. ഒടുവില്‍ 33-ാം മിനിട്ടില്‍ ലഭിച്ച പെനാല്‍റ്റി ഗോളിലൂടെ ജംഷഡ്പൂര്‍ ബ്ലാസ്റ്റേഴ്സിന് ആദ്യ ഷോക്ക് നല്‍കി.കോര്‍ണര്‍ കിക്കില്‍ നിന്നായിരുന്നു പെനാല്‍റ്റിയുടെ ഉത്ഭവം. ബ്ലാസ്റ്റേഴ്സിന്റെ ബോക്സിലേക്ക് താഴ്ന്ന ഇറങ്ങിയ പന്ത് ക്ലിയര്‍ ചെയ്യുവാനുള്ള ശ്രമത്തിനിടെ പ്രതിരോധനിരതാരം ഡ്രോബറോവിന്റെ ഫൗളില്‍ ജംഷഡ്പൂരിന്റെ ടിരി ബോക്സില്‍ വീഴുന്നു. റഫറി പെനാല്‍റ്റി ബോക്സിലേക്ക് വിരല്‍ ചൂണ്ടി. കിക്കെടുത്ത പിറ്റിയ്ക്ക് പിഴച്ചില്ല(1-0). ഇടവേള കഴിഞ്ഞെത്തിയ ബ്ലാസ്റ്റേഴ്സ് സമനിലയ്ക്കായി രണ്ടും കല്‍പ്പിച്ച് പൊരുതുന്ന കാഴ്ച്ചയോടെയാണ് രണ്ടാം പകുതി തുടങ്ങിയത്.ബ്ലാസ്റ്റേഴ്സിന്റെ തുടര്‍ ആക്രമണങ്ങള്‍ക്കാണ് മൈതാനം സാക്ഷ്യം വഹിച്ചത്. പകരക്കാരനായി സഹല്‍ അബ്ദുള്‍ സമദും എത്തിയതോടെ കൂടുതല്‍ ഒത്തിണക്കതോടെ ബ്ലാസറ്റേഴ്‌സ് കളി തുടങ്ങി

ഇതിനിടെ പകരക്കാരന്റെ റോളില്‍ സി കെ വിനീതും ജംഷഡ്പൂരിനായി കളത്തിലിറങ്ങി. തുടര്‍ ആക്രമണത്തിലൂടെ ബ്ലാസ്റ്റേഴ്സാണ് കളിയില്‍ സജീവമായതെങ്കിലും വീണ്ടും ഗോള്‍ അടിക്കുവാനുള്ള നിയോഗം ജംഷഡ്പൂരിന് . കലൂര്‍ സ്റ്റേഡിയം ഭാഗ്യമൈതാനമാണെന്ന് തെളിയിച്ച് വിനീത് തന്നെയാണ് സന്ദര്‍ശകര്‍ക്കായി രണ്ടാം ഗോള്‍ നേടിയത്. ബോക്സിലേക്ക് ഒറ്റയ്ക്ക് കയറിയ വിനീത് പറ്റം ചേര്‍ന്ന് തൊടുത്ത ഷോട്ട് രഹനേഷിനെ മറി കടന്ന് ബ്ലാസ്റ്റേഴ്സ് വലയില്‍.(2-0).തോല്‍വി മുന്നില്‍ കണ്ട് വീണ്ടും ബ്ലാസ്റ്റേഴിന്റെ ആക്രമണം. 75-ാം മിനിട്ടില്‍ കാത്തിരുന്ന ഗോള്‍ ബ്ലാസ്റ്റേഴ്സിനെ തേടിയെത്തി. സഹല്‍ അബ്്ദുള്‍ സമദിന്റെ അളന്ന് മുറച്ച ക്രേസില്‍ ചാടി തലവെ്ച്ച മെസി ബൗളിക്ക് പിഴച്ചില്ല. (2-1) തുടര്‍ച്ചയായ മൂന്നാം മല്‍സരത്തലാണ് മെസി സ്‌കോര്‍ ചെയ്യുന്നത്. ഒരു ഗോള്‍ കൂടി മടക്കി മല്‍സരത്തിലേക്ക് മടങ്ങുവാനുള്ള ശ്രമങ്ങളായിരുന്നു മഞ്ഞപ്പട പിന്നീട്. ഒടുവില്‍ 85-ാം മിനിട്ടില്‍ പെനാല്‍റ്റിയിലൂടെ ബ്ലാസ്റ്റേഴ്സ് ഒപ്പമെത്തി. ബോക്സിലേക്ക് ഏകനായി കുതിച്ചെത്തിയ സെത്യാന്‍ സിങിനെ വീഴിത്തിയതിന് വിധിച്ച പെനാല്‍റ്റി മെസി ബൗളിഅനായാസം വലയിലെത്തിച്ച് ഒടുവില്‍ ബ്ലാസ്റ്റേഴ്സ് സമനില പിടിച്ചു(2-2). അവസാന നിമിഷങ്ങളില്‍ ഒരു ഗോള്‍ കൂടി നേടി വിജയം കൈപ്പിടിയിലൊതുക്കാന്‍ ബ്ലാസറ്റേഴ്‌സ് കിണഞ്ഞു ശ്രമിച്ചുവെങ്കിലും ലക്ഷ്യം കാണാനായില്ല.ഇനി 21 ന് ചെന്നൈന്‍ എഫ്‌സിക്കെതിരെ ചെന്നൈയിലാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മല്‍സരം.

Next Story

RELATED STORIES

Share it